ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും കൊലപാതകം: ദാര സിംഗിന്റെ മോചന ഹർജി ഒഡീഷ സർക്കാർ തള്ളി

ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും കൊലപാതകം: ദാര സിംഗിന്റെ മോചന ഹർജി ഒഡീഷ സർക്കാർ തള്ളി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും കൊലപാതകം: ദാര സിംഗിന്റെ മോചന ഹർജി ഒഡീഷ സർക്കാർ തള്ളി പി പി ചെറിയാൻ ന്യൂഡൽഹി : ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ ര...

ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും കൊലപാതകം: ദാര സിംഗിന്റെ മോചന ഹർജി ഒഡീഷ സർക്കാർ തള്ളി
പി പി ചെറിയാൻ

ന്യൂഡൽഹി : ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് ചെറിയ മക്കളെയും ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ദാര സിംഗിന്റെ അകാല മോചന ഹർജി സെപ്തംബര് 17 വ്യാഴാഴ്ച ഒഡീഷ സർക്കാർ തള്ളി.

ഹർജി തള്ളിക്കളഞ്ഞ ഒഡീഷണ സർക്കാരിന്റെ തീരുമാനത്തെ സുപ്രിം കോടതിയിൽ ചോദ്യം ചെയ്യാൻ രണ്ട് ആഴ്ചത്തെ സമയം അനുവദിച്ചു.

ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കൊലപാതകക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരുന്ന ദാര സിംഗ് (റബീന്ദ്ര കുമാർ പാൽ) നൽകിയ ജാമ്യാപേക്ഷയും ശിക്ഷാ ഇളവ് ഹർജിയുമാണ് ഒഡീഷ സർക്കാർ നിരസിച്ചത്.

1999 ജനുവരി 22-ന് രാത്രി ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലെ മനോഹർപൂർ ഗ്രാമത്തിൽ വെച്ചാണ് ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ മിഷനറിയായ ഗ്രഹാം സ്റ്റെയിൻസും അദ്ദേഹത്തിന്റെ പത്ത് വയസ്സുകാരനായ ഫിലിപ്പ്, ആറ് വയസ്സുകാരനായ തിമോത്തി എന്നീ രണ്ട് മക്കളും ഉറങ്ങിക്കിടന്ന സ്റ്റേഷനറി വാനിൽ വെച്ച് തീവെച്ച് കൊല ചെയ്യപ്പെട്ടത്.

രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിനും ഞെട്ടലിനും ഇടയാക്കിയ സംഭവമായിരുന്നു ഇത്.

ഈ ക്രൂരകൃത്യത്തിന് നേതൃത്വം നൽകിയ ദാര സിംഗിനെ പിന്നീട് കോടതി ജീവപര്യന്തം തടശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

വർഷങ്ങളായി ജയിലിൽ കഴിയുന്ന ഇയാളുടെ മോചനത്തിനായി സമർപ്പിച്ച അപേക്ഷയാണ് ഇപ്പോൾ ഒഡീഷ സർക്കാർ ഔദ്യോഗികമായി തള്ളിക്കളഞ്ഞിരിക്കുന്നത്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!