താമസം മാറിയാൽ 10 ദിവസത്തിനകം വിവരം നൽകണം; കടുത്ത മുന്നറിയിപ്പുമായി യുഎസ് ഇമിഗ്രേഷൻ

താമസം മാറിയാൽ 10 ദിവസത്തിനകം വിവരം നൽകണം; കടുത്ത മുന്നറിയിപ്പുമായി യുഎസ് ഇമിഗ്രേഷൻ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
താമസം മാറിയാൽ 10 ദിവസത്തിനകം വിവരം നൽകണം; കടുത്ത മുന്നറിയിപ്പുമായി യുഎസ് ഇമിഗ്രേഷൻ പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :അമേരിക്കയിൽ താമസിക്കുന്ന വിദേശികൾക്കും ഗ്രീൻ കാർഡ് ഉടമകൾക്കും...

താമസം മാറിയാൽ 10 ദിവസത്തിനകം വിവരം നൽകണം; കടുത്ത മുന്നറിയിപ്പുമായി യുഎസ് ഇമിഗ്രേഷൻ
പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :അമേരിക്കയിൽ താമസിക്കുന്ന വിദേശികൾക്കും ഗ്രീൻ കാർഡ് ഉടമകൾക്കും കർശന മുന്നറിയിപ്പുമായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS).

പുതിയ വിലാസത്തിലേക്ക് മാറി 10 ദിവസത്തിനകം എആർ-11 (AR-11) ഫോം വഴി വിവരം ഇമിഗ്രേഷൻ ഏജൻസിയെ അറിയിക്കണമെന്നാണ് പുതിയ നിർദ്ദേശം.

എച്ച്1ബി വിസക്കാർ ഉൾപ്പെടെയുള്ള എല്ലാ വിദേശികളും ഗ്രീൻ കാർഡ് ഉടമകളും ഈ നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്.

പോസ്റ്റൽ സർവീസിൽ വിലാസം മാറ്റിയാൽ ഇമിഗ്രേഷൻ രേഖകളിൽ അപ്ഡേറ്റ് ആകില്ലെന്നും, ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി തന്നെ ഇത് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.

നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ വിസ അപേക്ഷകൾ തടയപ്പെടുകയോ നാടുകടത്തൽ നടപടികൾ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരികയോ ചെയ്യാം.

നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!