വധശിക്ഷ ലഭിക്കാൻ സഹ തടവുകാരനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

വധശിക്ഷ ലഭിക്കാൻ സഹ തടവുകാരനെ  കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
വധശിക്ഷ ലഭിക്കാൻ സഹ തടവുകാരനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി പി പി ചെറിയാൻ ഫ്ലോറിഡ:മരണം ഉറപ്പാക്കാൻ വേണ്ടി സ്വന്തം സഹ തടവുകാരനെ കൊലപ്പെടുത്തിയ ജെയിംസ് റോ...

വധശിക്ഷ ലഭിക്കാൻ സഹ തടവുകാരനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി
പി പി ചെറിയാൻ
ഫ്ലോറിഡ:മരണം ഉറപ്പാക്കാൻ വേണ്ടി സ്വന്തം സഹ തടവുകാരനെ കൊലപ്പെടുത്തിയ ജെയിംസ് റോബർട്ട്സൺ (63) എന്ന തടവുകാരന്റെ വധശിക്ഷ ഒക്ടോബര് 13 ചൊവ്വാഴ്ച ഫ്ലോറിഡയിൽ നടപ്പാക്കി.

ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ മാരകമായ വിഷാംശം അടങ്ങിയ മൂന്ന് മരുന്നുകൾ കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്. മരണകരമായ ഇഞ്ചക്ഷൻ നൽകിത്തുടങ്ങി ഏകദേശം 10 മിനുട്ടിനുള്ളിൽ അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു.

ഫ്ലോറിഡ സംസ്ഥാനത്ത് ഈ വർഷം നടക്കുന്ന 17-ാമത്തെ വധശിക്ഷയാണിത്.

2008-ൽ ഉറങ്ങിക്കിടക്കുകയായിരുന്ന സഹ തടവുകാരൻ ഫ്രാങ്ക് ഹാർട്ടിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ റോബർട്ട്സൺ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു.

ജീവിതാവസാനം വരെ ജയിലിൽ കഴിയുന്നതിനേക്കാൾ ഭേദം വധശിക്ഷയാണെന്ന് കരുതിയാണ് താൻ കൊലപാതകം നടത്തിയതെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു.

ശിക്ഷാവിധിക്കെതിരെയുള്ള അപ്പീലുകളെല്ലാം ഇയാൾ പിൻവലിക്കുകയും ചെയ്തിരുന്നു.

വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ, "വേണ്ട, എനിക്ക് കുഴപ്പമൊന്നുമില്ല" എന്നായിരുന്നു റോബർട്ട്സന്റെ മറുപടി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!