ഇനി സമയം പൂര്‍ണ്ണ കൃത്യതയോടെ; ന്യൂക്ളിയര്‍ ക്ളോക്കുകള്‍ റെഡി
ഇതുവരെയും സമയ നിര്‍ണ്ണയം ഏറ്റവും കൃത്യതയോടെ നടത്തിയരുന്നത് ക്ളോക്കുകളായിരുന്നു. ഇനിയിപ്പോള്‍ അവയേക്കാള്‍ കൃത്യതയോടെ സമയ നിര്‍ണ്ണയം നടത്തുന്ന മറ്റൊരു ഘടികാരം വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍.
ആണവ ഘടികാരം അഥവാ ന്യൂക്ളിയര്‍ ക്ളോക്ക്. ഓസ്ട്രിയയിലെയും ചൈനയിലെയും ശാസ്ത്രജ്ഞരാണ് പ്രത്യേകമായി ഇത്തരമൊരു ക്ളോക്ക് നിര്‍മ്മിച്ചത്.
ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകരും ചൈനയിലെ ബീജിംഗ് സിങ്ഗുവ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുമാണ് സ്വതന്ത്രമായി ന്യൂക്ളിയര്‍ ക്ളോക്കുകള്‍ വികസിപ്പിച്ചത്.
ഗവേഷണ ഫലങ്ങള്‍ ശാസ്ത്ര ജേണലായ നാച്ച്വറില് രണ്ട് വ്യത്യസ്ത പ്രബന്ധങ്ങളായി അവതരിപ്പിച്ചു.
ലോകത്ത് നിലവില്‍ ഏറ്റവും കൃത്യമായി സമയം അളക്കാന്‍ ഉപയോഗിക്കുന്നത് ആറ്റോമിക് ക്ളോക്കുകളാണ്.
ആറ്റത്തിലെ ഇലക്ട്രോണുകള്‍ ഒരു ഊര്‍ജ്ജ നിലയില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴുണ്ടാകുന്ന ഊര്‍ജ്ജ വ്യത്യാസത്തിന്റെ ആവൃത്തി അടിസ്ഥാനമാക്കിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ പുതിയ ന്യൂക്ളിയര്‍ ക്ളോക്കുകള്‍ ആറ്റത്തിന്റെ കേന്ദ്രമായാണ് സമയം നിര്‍ണ്ണയിക്കുന്നതിന് ഉപയോഗിക്കുന്നത്.
വലിപ്പത്തില്‍ വളരെ ചെറുതും ബാഹ്യ ഘടകങ്ങളുടെ സ്വാധീനത്തിനു താരതമ്യേന കുറവ് വിധേയവുമായതിനാല്‍ കൂടുതല്‍ കൃത്യതയുള്ള സമയ നിര്‍ണ്ണയം സാദ്ധ്യമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ