പ്രാര്‍ത്ഥനാ പരിപാടി റദ്ദാക്കിയിട്ടും ക്യൂബന്‍ പാസ്റ്ററെ ജയിലിലടച്ചു
ക്യൂബയിലെ ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്ററെ ജയിലിലടച്ചു. കാമഗുവെയിലെ രജിസ്റ്റര്‍ ചെയ്യാത്ത സേക്രഡ് ബ്ളെസ്സിംഗ് വേഡ് ഓഫ് ഫയര്‍ ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കുന്ന പാസ്റ്റര്‍ മൈക്കിള്‍ പൂപ്പോ വെലാസ്ക്വിസിനെ സെപ്റ്റംബര്‍ 26-ന് ക്യൂബയുടെ സ്റ്റേറ്റ് സെക്യൂരിട്ടി വകുപ്പിലെ (ഡിഎസ്എ) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
പാസ്റ്റര്‍ മൈക്കിള്‍ കാന്‍ഡിഡോ ഹോണ്‍സാലസ് മോറേല്‍സ് സ്റ്റേഡിയത്തില്‍ ഒരു പൊതു പ്രാര്‍ത്ഥനാ പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ സെപ്റ്റംബര്‍ 29-ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വിളിച്ചു വരുത്തി പ്രാര്‍ത്ഥനാ യോഗവുമായി മുന്നോട്ടു പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.
സ്റ്റേഡിയത്തില്‍ ആളുകള്‍ ഇടിച്ചു കയറിയാല്‍ ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സിഎസ് ഡബ്ളിയു റിപ്പോര്‍ട്ട് ചെയ്തു.
പാസ്റ്റര്‍ മൈക്കിള്‍ അധികാരികളുടെ മുന്നറിയിപ്പ് മാനിച്ചുകൊണ്ട് പ്രാര്‍ത്ഥന മാറ്റിവെച്ചു. പാസ്റ്റര്‍ സന്ദേശം പൊതുജനങ്ങള്‍ക്കായി അയച്ചിരുന്നു.
എന്നാല്‍ സന്ദേശം ലഭിക്കാത്തവര്‍ അറിയാതെ സ്റ്റേഡിയത്തിലേക്ക് കടന്നു വന്നിരുന്നു.
പാസ്റ്ററെ പുറം ലോകവുമായി ബന്ധപ്പെടാതെ ഒമ്പതു ദിവസം പ്രാദേശിക സംസ്ഥാന സുരക്ഷാ ആസ്ഥാനത്ത് തടവിലാക്കി. തുടര്‍ന്ന് ജയിലിലേക്ക് മാറ്റി.
പാസ്റ്ററുടെ തടവിനെക്കുറിച്ച് തന്റെ ഭാര്യയെയോ ബന്ധുക്കളേയെ അറിയിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ