50 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല

50 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
50 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല ശാരീരിക ആരോഗ്യത്തെപ്പോലെതന്നെ മാനസിക ആരോഗ്യവും അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയിലെ 50 ശതമാനത്തിലധികം ആളുകള...

50 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല

ശാരീരിക ആരോഗ്യത്തെപ്പോലെതന്നെ മാനസിക ആരോഗ്യവും അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയിലെ 50 ശതമാനത്തിലധികം ആളുകള്‍ക്ക് കൃത്യ സമയത്ത് മാനസിക ആരോഗ്യ പരിചരണം ലഭിക്കുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അവബോധം ഉണ്ടായിരുന്നിട്ടും ഉല്‍ക്കണ്ഠ, വിഷാദം മറ്റ് മാനസിക അവസ്ഥകള്‍ എന്നിവ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ചികിത്സയിലേക്ക് എത്തിച്ചേരുന്നവര്‍ വളരെ കുറവാണെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി (ഐപിഎസ്) യിലെ വിദഗ്ദ്ധര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കി.

ഐപിഎസ് പ്രകാരം മാനസീകാരോഗ്യ പ്രശ്നങ്ങളുള്ള ഏകദേശം 80-85 ശതമാനം പേരും ഔപചാരിക ആരോഗ്യ സംരക്ഷണ സംവിധാനത്തിനു പുറത്താണ് കഴിയുന്നത്. മാനസികാരോഗ്യ.

പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിക്കാന്‍ എളുപ്പമാണ്. ഇന്ത്യയിലെ ഭൂരിഭാഗം പേരും ഇപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ പരസ്യമായി പറയാതെ കഷ്ടപ്പെടുന്നെന്നാണ് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. സവിത മല്‍ഹോത്ര പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!