ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)
പി പി ചെറിയാൻ
ന്യൂയോർക്/ബാംഗളൂർ :ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye).
തങ്ങളുടെ ഉടമസ്ഥതയിലുള്ള 'ഓപ്റ്റോസാർ' (OptoSAR) ഇമേജിംഗ് സിസ്റ്റത്തിന്റെ പ്രധാന സാങ്കേതികവിദ്യയ്ക്ക് അമേരിക്കൻ പേറ്റന്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായി കമ്പനി മാറി.
ഒപ്റ്റിക്കൽ, മൈക്രോവേവ് സെൻസറുകളെ ഒരേസമയം ഏകോപിപ്പിക്കുന്ന ഈ സിസ്റ്റം ആർക്കിടെക്ചറിനാണ് യു.എസ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങളെ ബാധിക്കാതെ കൃത്യമായ ഉപഗ്രഹ ചിത്രങ്ങൾ നൽകാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
2021-ൽ ഐ.ഐ.ടി മദ്രാസ് പൂർവ്വ വിദ്യാർത്ഥികളാണ് ഗാലക്സ്ഐ സ്ഥാപിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30 ഉപഗ്രഹങ്ങളുള്ള ശൃംഖല വിന്യേതമാക്കാനാണ് കമ്പനിയുടെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.