റവ. ഡോ. ടി. ജെ. തോമസ് അന്തരിച്ചു; ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അനുശോചിച്ചു

റവ. ഡോ. ടി. ജെ. തോമസ് അന്തരിച്ചു; ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അനുശോചിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
റവ. ഡോ. ടി. ജെ. തോമസ് അന്തരിച്ചു; ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അനുശോചിച്ചു പി പി ചെറിയാൻ ഹൂസ്റ്റൺ:മലങ്കര മാർത്തോമാ സഭയിലെ സീനിയർ പട്ടകാരനും ഓതറ എബനേസർ മാർത്തോമാ ചർച് അംഗ...

റവ. ഡോ. ടി. ജെ. തോമസ് അന്തരിച്ചു; ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അനുശോചിച്ചു
പി പി ചെറിയാൻ

ഹൂസ്റ്റൺ:മലങ്കര മാർത്തോമാ സഭയിലെ സീനിയർ പട്ടകാരനും ഓതറ എബനേസർ മാർത്തോമാ ചർച് അംഗവും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ചിലെ മുൻ വികാരിയുമായ റവ. ഡോ. ടി. ജെ. തോമസ് (80)നിര്യാതനായി. 1975 മുതൽ 1979 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ഈ ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ട മുൻ വികാരിയുടെ വേർപാടിൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിൻ്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. സ്നേഹനിധിയും കരുണാമയനുമായിരുന്ന അദ്ദേഹം വിശ്വാസികൾക്കിടയിൽ എന്നും പ്രിയങ്കരനായിരുന്നു.

യേശുക്രിസ്തുവിലുള്ള പ്രത്യാശയിലും ഉയിർപ്പിൻ്റെ വാഗ്ദാനത്തിലും വിശ്വസിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ഇടവകയും പങ്കുചേരുന്നതായി സഭ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!