കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു

കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു വാർത്ത: പ്രസാദ് തീയാടിക്കൽ കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (കെ.ടി.എം.സി.സി) മുൻ പ്രസിഡന്റും ഹോംലാൻ...

കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു

വാർത്ത: പ്രസാദ് തീയാടിക്കൽ

കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (കെ.ടി.എം.സി.സി) മുൻ പ്രസിഡന്റും ഹോംലാൻഡ് ഫാമിലി കോൺഫറൻസിന്റെ പ്രസിഡന്റുമായിരുന്ന ജോൺ മാത്യു നിര്യാതനായി.

കുവൈറ്റിലെ ബ്രദറൻ അസംബ്ലി സഭകളുടെ എൽഡറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. മികച്ച സംഘാടകനും വ്യവസായിയുമായിരുന്ന ജോൺ മാത്യു, മനുഷ്യസ്നേഹിയും സജീവ സാമൂഹിക പ്രവർത്തകനുമായിരുന്നു.

കെ.ടി.എം.സി.സിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കുവൈറ്റിലെ മലയാളി ക്രൈസ്തവ സമൂഹത്തിൽ ശ്രദ്ധേയമായ സേവനമാണ് കാഴ്ചവച്ചത്. ഹോംലാൻഡ് ഫാമിലി കോൺഫറൻസിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വവും സേവനവും വിലപ്പെട്ട സംഭാവനയായി സ്മരിക്കപ്പെടും.

ജോൺ മാത്യുവിന്റെ വേർപാട് കുടുംബാംഗങ്ങൾക്കും സഭാ സമൂഹത്തിനും കുവൈറ്റിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണ്.

സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!