ഭീതി വിതച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്നു
ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂര്‍, തായ്ലാന്‍ഡ്. ഹോങ്കോങ്, ചൈന എന്നീ രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. സിംഗപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടായി.
സിംഗപ്പൂരില്‍ ഏപ്രില്‍ അവസാന വാരം മുതല്‍ മെയ് മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 14,200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനു മുമ്പത്തെ ആഴ്ച 11,100 ആയിരുന്നു.
നിലവില്‍ എല്‍ എഫ് 7, എന്‍ഡി 1.8 വകഭേദങ്ങളാണ് വ്യാപിക്കുന്നത്. തായ്ലാന്‍ഡിലും ഏപ്രില്‍ മുതല്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടായി. ഹോങ്കോംഗിലും പുതിയ തരംഗം അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ