20th SFCNA ഫാമിലി കോൺഫറൻസ് ചിക്കാഗോ - ലോക്കൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

20th SFCNA ഫാമിലി കോൺഫറൻസ് ചിക്കാഗോ - ലോക്കൽ കമ്മിറ്റി  ഭാരവാഹികളെ തിരഞ്ഞെടുത്തു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
20th SFCNA ഫാമിലി കോൺഫറൻസ് ചിക്കാഗോ - ലോക്കൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു ചിക്കാഗോ: 2027 ജൂലൈ 8 മുതൽ 11 വരെ ചിക്കാഗോയിൽ വച്ച് നടക്കുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർ...

20th SFCNA ഫാമിലി കോൺഫറൻസ് ചിക്കാഗോ - ലോക്കൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ചിക്കാഗോ: 2027 ജൂലൈ 8 മുതൽ 11 വരെ ചിക്കാഗോയിൽ വച്ച് നടക്കുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ഫാമിലി കോൺഫറൻസിന്റെ ലോക്കൽ ഭാരവാഹികളായി
കൺവീനർ: പാസ്റ്റർ ജിജു പി ഉമ്മൻ
സെക്രട്ടറി: ഷെറി കെ. ജോർജ്
ട്രഷറർ: ജെയിംസ് ഉമ്മൻ
ലേഡീസ് കോർഡിനേറ്റർ: മിനി ജോൺസൻ
യൂത്ത് കോർഡിനേറ്റർ: Dr. സച്ചിൻ ഡേവിസ് എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകുവാൻ 27 അംഗ ലോക്കൽ കോൺഫറൻസ് ടീമിനെയും തിരഞ്ഞെടുത്തു.

നാഷണൽ കൺവീനർ പാസ്റ്റർ എം. ജി. ജോൺസൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നാഷണൽ കോൺഫറൻസ് മീഡിയ കോർഡിനേറ്റർ പാസ്റ്റർ എബിൻ അലക്സ് ആരാധന നയിക്കുകയും, നാഷണൽ കോൺഫറൻസ് സെക്രട്ടറി പാസ്റ്റർ തേജസ് തോമസ് ആമുഖ സന്ദേശം നിർവഹിക്കുകയും ചെയ്തു.

ഷെറി കെ. ജോർജ്, പാസ്റ്റർ തേജസ് തോമസ്, പാസ്റ്റർ ഫിന്നി വർഗീസ് (നാഷണൽ ജോയിന്റ് ട്രഷറർ) എന്നിവർ യോഗത്തിനു നേതൃത്വം നൽകി. ജോൺസൺ ഉമ്മൻ (SFCNA ജനറൽ സെക്രട്ടറി), റവ. പി. വി. കുരുവിള, ജിംസ് മേടമന (നാഷണൽ കോൺഫറൻസ് ട്രഷറർ) എന്നിവർ ആശംസകൾ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!