66 ആഗോള സംഘടനകളില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനായി ട്രംപ് ഒപ്പുവച്ചു

66 ആഗോള സംഘടനകളില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനായി ട്രംപ് ഒപ്പുവച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
66 ആഗോള സംഘടനകളില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനായി ട്രംപ് ഒപ്പുവച്ചു അമേരിക്ക ആദ്യം എന്ന അജണ്ടയുടെ ഭാഗമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുപ്രധാനമായ നീക്കത്തിലേക്ക് കടന്നു. ...

66 ആഗോള സംഘടനകളില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനായി ട്രംപ് ഒപ്പുവച്ചു

അമേരിക്ക ആദ്യം എന്ന അജണ്ടയുടെ ഭാഗമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുപ്രധാനമായ നീക്കത്തിലേക്ക് കടന്നു.

രാഷ്ട്ര സഭയുമായി ബന്ധപ്പെട്ട 31 സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 66 അന്താരാഷ്ട്ര സംഘടനകളില്‍നിന്ന് പിന്മാറാന്‍ അമേരിക്കയോട് നിര്‍ദ്ദേശിക്കുന്ന ഒരു പ്രധാനപ്പെട്ട മെമ്മോറാണ്ടത്തില്‍ ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു.

യു.എസ്. താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് ഭരണകൂടം പറയുന്നു. സംഘടനകളിലെ പങ്കാളിത്തവും ധന സഹായവും ഉടന്‍ നിര്‍ത്താന്‍ എല്ലാ എക്സിക്യൂട്ടീവ് വകുപ്പുകളേയും ഏജന്‍സികളേയും തീരുമാനം നിര്‍ദ്ദേശിക്കുന്നു.

വൈറ്റ് ഹൌസിന്റെ കണക്കനുസരിച്ച് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ 14199 പ്രകാരം ഈ വര്‍ഷം ആദ്യം ആരംഭിച്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് അവലോകനത്തെത്തുടര്‍ന്ന് പിന്‍വലിക്കലുകള്‍ 35 രാഷ്ട്ര സഭയ്ക്ക് പുറത്തുള്ള സംഘടനകള്‍ക്കും 31 ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.

മാര്‍ക്ക് റൂബിയോ സമര്‍പ്പിച്ച കണ്ടെത്തലുകള്‍ അവലോകനം ചെയ്തതായും ലിസ്റ്റു ചെയ്ത സംഘടനകളില്‍ അവരുമായി തുടരുകയോ പങ്കെടുക്കുകയോ മറ്റു വിധത്തില്‍ പിന്തുണ നല്‍കുകയോ ചെയ്യുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും തീരുമാനിച്ചതായും മെമ്മോറാണ്ടത്തില്‍ ട്രംപ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!