പിസിനാക്ക് പ്രത്യേക സമ്മേളനം ഫെബ്രു.15ന് ഡാളസിൽ

പിസിനാക്ക് പ്രത്യേക സമ്മേളനം ഫെബ്രു.15ന് ഡാളസിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പിസിനാക്ക് പ്രത്യേക സമ്മേളനം ഫെബ്രു.15ന് ഡാളസിൽ ചിക്കാഗോ: ജൂലൈ 2-5 വരെ ചിക്കാഗോയിൽ നടക്കുന്ന നാൽപ്പതാമത് പിസിനാക്കിന്റെ പ്രമോഷണൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 15 ഞായറാഴ്ച ഡ...

പിസിനാക്ക് പ്രത്യേക സമ്മേളനം ഫെബ്രു.15ന് ഡാളസിൽ

ചിക്കാഗോ: ജൂലൈ 2-5 വരെ ചിക്കാഗോയിൽ നടക്കുന്ന നാൽപ്പതാമത് പിസിനാക്കിന്റെ പ്രമോഷണൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 15 ഞായറാഴ്ച ഡാല്ലസിൽ പ്രത്യേക സമ്മേളനം നടക്കും.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വൈകിട്ട് 5 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ റവ.ബില്ലി ആങ്കർ മുഖ്യ സന്ദേശം നൽകും.

പിസിനാക്ക് ദേശീയ ഭാരവാഹികളായ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സിപിഎ, ഡോ.ജോനാഥൻ ജോർജ്, ജീന വിൽസൺ എന്നിവർ പങ്കെടുക്കും.

ഡാല്ലസിൽ നിന്നുള്ള ദേശീയ കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ തോമസ് മുല്ലക്കൽ, ഏബ്രഹാം മോനിസ് ജോർജ് എന്നിവർ നേതൃത്വം നൽകും.
ഡാളസ് സിറ്റിയിലെ കൊയർ അംഗങ്ങൾ പ്രയ്സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!