യുക്രൈനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 55,000 സൈനികരാണ്

യുക്രൈനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 55,000 സൈനികരാണ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യുക്രൈനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 55,000 സൈനികരാണ് ക്വീവ്: റഷ്യന്‍ അധിനിവേശം തുടങ്ങി നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യുദ്ധത്തില്‍ ഇതുവരെ 55,000 യുക്രേനിയന്‍ സൈനികര്‍ കൊല്ലപ...

യുക്രൈനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 55,000 സൈനികരാണ്

ക്വീവ്: റഷ്യന്‍ അധിനിവേശം തുടങ്ങി നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യുദ്ധത്തില്‍ ഇതുവരെ 55,000 യുക്രേനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി.

ഫ്രാന്‍ 2 ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍ പരിക്കേറ്റവരെക്കൂടി കണക്കിലെടുത്താല്‍ യുക്രൈനിയന്‍ സൈന്യത്തിലെ ആകെ ആള്‍ നാശം 4 ലക്ഷത്തോളം വരുമെന്ന് സ്വതന്ത്ര ഏജന്‍സികള്‍ വിലയിരുത്തുന്നു.

അതേസമയം റഷ്യന്‍ ഭാഗത്തും കനത്ത ആള്‍നാശം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2025-ല്‍ മാത്രം 4.2 ലക്ഷം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് യുക്രേനിയന്‍ സൈനിക വക്താക്കളുടെ അവകാശവാദം.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ഈ യുദ്ധത്തില്‍ റഷ്യന്‍ ഭാഗത്തെ ആകെ സൈനിക നഷ്ടം 11 ലക്ഷത്തോളം വരുമെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!