ഹെഡ്‌ഫോൺ ധരിച്ചില്ലെങ്കിൽ യുണൈറ്റഡ് എയർലൈൻസിൽ വിലക്ക്.

ഹെഡ്‌ഫോൺ ധരിച്ചില്ലെങ്കിൽ യുണൈറ്റഡ് എയർലൈൻസിൽ വിലക്ക്.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഹെഡ്‌ഫോൺ ധരിച്ചില്ലെങ്കിൽ യുണൈറ്റഡ് എയർലൈൻസിൽ വിലക്ക്. പി പി ചെറിയാൻ ന്യൂയോർക്:വിമാനയാത്രയ്ക്കിടെ ഹെഡ്‌ഫോൺ ധരിക്കാതെ ഓഡിയോ/വീഡിയോ ഉള്ളടക്കങ്ങൾ കേൾക്കുന്ന യാത്രക്കാർക്കെതിരെ ക...

ഹെഡ്‌ഫോൺ ധരിച്ചില്ലെങ്കിൽ യുണൈറ്റഡ് എയർലൈൻസിൽ വിലക്ക്.
പി പി ചെറിയാൻ

ന്യൂയോർക്:വിമാനയാത്രയ്ക്കിടെ ഹെഡ്‌ഫോൺ ധരിക്കാതെ ഓഡിയോ/വീഡിയോ ഉള്ളടക്കങ്ങൾ കേൾക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയുമായി യുണൈറ്റഡ് എയർലൈൻസ്.

ഹെഡ്‌ഫോൺ ഉപയോഗിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കാനും ഭാവിയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് സ്ഥിരമായോ താൽക്കാലികമായോ വിലക്കാനും അധികൃതർക്ക് അധികാരം നൽകുന്ന രീതിയിൽ കമ്പനി തങ്ങളുടെ യാത്രാ കരാറിൽ മാറ്റം വരുത്തി.

ഫെബ്രുവരി 27-നാണ് ഈ പുതിയ നയം പ്രാബല്യത്തിൽ വന്നതെന്ന് കമ്പനി വക്താവ് സ്ഥിരീകരിച്ചു. വിമാനങ്ങളിൽ സ്റ്റാർലിങ്ക് വൈഫൈ സേവനം വിപുലീകരിച്ച സാഹചര്യത്തിലാണ് നിയമം കൂടുതൽ കർശനമാക്കിയത്.

കൈവശം ഹെഡ്‌ഫോൺ ഇല്ലാത്തവർക്ക് വിമാനത്തിൽ ലഭ്യമാണെങ്കിൽ സൗജന്യ ഇയർബഡുകൾ നൽകുമെന്നും എയർലൈൻസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!