യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ ട്രംപ് പുറത്താക്കി ടോഡ് ബ്ലാഞ്ചിനെ ആക്ടിംഗ് അറ്റോർണി ജനറലായി നിയമിച്ചു.

യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ ട്രംപ് പുറത്താക്കി ടോഡ് ബ്ലാഞ്ചിനെ ആക്ടിംഗ് അറ്റോർണി ജനറലായി നിയമിച്ചു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ ട്രംപ് പുറത്താക്കി ടോഡ് ബ്ലാഞ്ചിനെ ആക്ടിംഗ് അറ്റോർണി ജനറലായി നിയമിച്ചു. പി പി ചെറിയാൻ വാഷിംഗ്ടൺ: അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്തുന...

യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ ട്രംപ് പുറത്താക്കി ടോഡ് ബ്ലാഞ്ചിനെ ആക്ടിംഗ് അറ്റോർണി ജനറലായി നിയമിച്ചു.
പി പി ചെറിയാൻ
വാഷിംഗ്ടൺ: അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്തുനിന്ന് നീക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ഇന്ന് (വ്യാഴം) ട്രംപ് അറിയിച്ചു.

ട്രംപിന്റെ വിശ്വസ്തയായിരുന്ന ബോണ്ടി, തന്റെ പ്രധാന മുൻഗണനകൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിലുള്ള അതൃപ്തിയാണ് പുറത്താക്കലിന് പിന്നിലെന്നാണ് സൂചന.

ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിനെ ആക്ടിംഗ് അറ്റോർണി ജനറലായി ട്രംപ് നിയമിച്ചു.

ട്രംപിന്റെ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ കേസെടുക്കുന്നതിലും മറ്റ് നിയമപരമായ നീക്കങ്ങളിലും പാം ബോണ്ടിക്ക് വേണ്ടത്ര വിജയിക്കാൻ കഴിഞ്ഞില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ആഴ്ച ബോണ്ടിയും ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ വെച്ച് രൂക്ഷമായ തർക്കം നടന്നതായും റിപ്പോർട്ടുകളുണ്ട്.

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട രേഖകൾ കൈകാര്യം ചെയ്ത രീതിയിൽ ട്രംപിന്റെ അനുയായികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു.

രേഖകൾ പുറത്തുവിട്ടതിൽ വന്ന പിഴവുകൾ ഭരണകൂടത്തിന് നാണക്കേടുണ്ടാക്കിയതായി വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ മാസം ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിനെ പുറത്താക്കിയതിന് പിന്നാലെ ട്രംപ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ പ്രമുഖ വ്യക്തിയാണ് പാം ബോണ്ടി.

വരും ദിവസങ്ങളിൽ ബോണ്ടി സ്വകാര്യ മേഖലയിലേക്ക് മാറുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
https://youtu.be/e1UGCx_cSOE?si=RkfIXeh4kTc6ikv7

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!