ഹോർമുസ് കടലിടുക്ക് തുറന്നു: എണ്ണവിലയിൽ 9% ഇടിവ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം

ഹോർമുസ് കടലിടുക്ക് തുറന്നു: എണ്ണവിലയിൽ 9% ഇടിവ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഹോർമുസ് കടലിടുക്ക് തുറന്നു: എണ്ണവിലയിൽ 9% ഇടിവ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും ത...

ഹോർമുസ് കടലിടുക്ക് തുറന്നു: എണ്ണവിലയിൽ 9% ഇടിവ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം
പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും തുറന്നുകൊടുത്തു.

ഇതേത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ 9.4 ശതമാനം വൻ ഇടിവ് രേഖപ്പെടുത്തി. ബാരലിന് 82.59 ഡോളറിലേക്കാണ് വില താഴ്ന്നത്.

അമേരിക്കൻ ഓഹരി വിപണിയായ എസ് ആൻഡ് പി 500 റെക്കോർഡ് ഉയരത്തിലെത്തി. ഡൗ ജോൺസ് 868 പോയിന്റ് ഉയർന്നു.

ഇന്ധനവില കുറയുന്നത് പണപ്പെരുപ്പം കുറയ്ക്കുമെന്നും പലിശനിരക്കുകളിൽ ഇളവുണ്ടാക്കുമെന്നും നിക്ഷേപകർ കരുതുന്നു.

കടലിടുക്ക് തുറന്നെങ്കിലും, ഇറാന്റെ ആണവ പദ്ധതിയടക്കമുള്ള കാര്യങ്ങളിൽ ധാരണയാകുന്നത് വരെ ഇറാനിയൻ കപ്പലുകൾക്കുമേലുള്ള ഉപരോധം തുടരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
https://youtu.be/qV3atnBeO1E?si=ffij8GsYp5V0bQ9M

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!