ന്യൂയോർക്കിൽ "സൗജന്യ ബസ് യാത്ര" വാഗ്ദാനം വിനയായി: ബസ് ടിക്കറ്റെടുക്കാതെ യാത്രക്കാർ, എം.ടി.എക്ക് കോടികളുടെ നഷ്ടം

ന്യൂയോർക്കിൽ  "സൗജന്യ ബസ് യാത്ര"  വാഗ്ദാനം വിനയായി: ബസ് ടിക്കറ്റെടുക്കാതെ യാത്രക്കാർ, എം.ടി.എക്ക് കോടികളുടെ നഷ്ടം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ന്യൂയോർക്കിൽ "സൗജന്യ ബസ് യാത്ര" വാഗ്ദാനം വിനയായി: ബസ് ടിക്കറ്റെടുക്കാതെ യാത്രക്കാർ, എം.ടി.എക്ക് കോടികളുടെ നഷ്ടം പി പി ചെറിയാൻ ന്യൂയോർക് :മേയർ സോഹ്രാൻ മംദാനിയുടെ "സൗജന്യ ബസ് യ...

ന്യൂയോർക്കിൽ "സൗജന്യ ബസ് യാത്ര" വാഗ്ദാനം വിനയായി: ബസ് ടിക്കറ്റെടുക്കാതെ യാത്രക്കാർ, എം.ടി.എക്ക് കോടികളുടെ നഷ്ടം
പി പി ചെറിയാൻ

ന്യൂയോർക് :മേയർ സോഹ്രാൻ മംദാനിയുടെ "സൗജന്യ ബസ് യാത്ര" എന്ന രാഷ്ട്രീയ വാഗ്ദാനം വാക്കാലെടുത്ത് ന്യൂയോർക്കിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചതായി റിപ്പോർട്ട്.

ഇതുമൂലം മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് കോടിക്കണക്കിന് ഡോളറിന്റെ വരുമാനനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ പകുതിയിൽ ബസ് ടിക്കറ്റ് വരുമാനത്തിൽ 3.1 കോടി ഡോളറിന്റെ കുറവുണ്ടായി.

നിലവിൽ ബസ് യാത്രക്കാരിൽ പകുതിയോളം പേർ 3 ഡോളറിന്റെ ടിക്കറ്റെടുക്കാതെയാണ് യാത്ര ചെയ്യുന്നത്. 2025-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മംദാനി സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്തത്.

എന്നാൽ ഈ പ്രസ്താവന യാത്രക്കാരിൽ തെറ്റായ ധാരണ ഉണ്ടാക്കിയെന്നും, നിയമലംഘനം വർദ്ധിക്കാൻ കാരണമായെന്നും ട്രാൻസിറ്റ് യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥരും വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!