2000 വര്‍ഷം പഴക്കമുള്ള റോമന്‍ കപ്പല്‍ കണ്ടെത്തി

2000 വര്‍ഷം പഴക്കമുള്ള റോമന്‍ കപ്പല്‍ കണ്ടെത്തി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
2000 വര്‍ഷം പഴക്കമുള്ള റോമന്‍ കപ്പല്‍ കണ്ടെത്തി റോം: ഇറ്റലിയിലെ സിസിലി തീരത്ത്നിന്ന് 2000 വര്‍ഷം മുമ്പ് റോമന്‍ ഭരണകാലത്ത് മുങ്ങിയെന്നു കരുതപ്പെടുന്ന കപ്പിലിന്റെ അവശിഷ്ടം കണ്ടെത്...

2000 വര്‍ഷം പഴക്കമുള്ള റോമന്‍ കപ്പല്‍ കണ്ടെത്തി

റോം: ഇറ്റലിയിലെ സിസിലി തീരത്ത്നിന്ന് 2000 വര്‍ഷം മുമ്പ് റോമന്‍ ഭരണകാലത്ത് മുങ്ങിയെന്നു കരുതപ്പെടുന്ന കപ്പിലിന്റെ അവശിഷ്ടം കണ്ടെത്തി.

പുരാതന കാലത്ത് വീഞ്ഞും ഒലിവോയിലും തുടങ്ങിയവ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന നൂറുകണക്കിനു ഭദ്രമായ പാത്രങ്ങള്‍ കപ്പിലില്‍നിറച്ചുവച്ച നിലയിലാണ് കണ്ടെത്തിയത്.

പ്രദേശത്തെ മല്‍സ്യ ബന്ധന തൊഴിലാളികളാണ് കപ്പലിനെക്കുറിച്ച് ആദ്യം സൂചന നല്‍കിയത്.

തുടര്‍ന്ന് ഇറ്റാലിയന്‍ പോലീസിന്റെ സംസ്ക്കാര സംരക്ഷണ വിഭാഗത്തിലുള്ള മുങ്ങള്‍ വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ് ജലാശയത്തില്‍ മറഞ്ഞ കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

സമീപ കാലത്തെ വളരെ പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളില്‍ ഒന്നായാണ് ഇറ്റാലിയന്‍ സാംസ്ക്കാരിക മന്ത്രി അലസാന്‍ദ്രോ ജ്യൂലി ഇതിനെ വിശേഷിപ്പിച്ചത്.

കപ്പിലിന്റെ സംരക്ഷണത്തിനായി പ്രത്യേക നടപടികള്‍ സ്വീകരിക്കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!