യേശുവിന്റെ സ്നാനത്തിന്റെ 2000 വര്‍ഷം: യോര്‍ദ്ദാന്‍ പ്രധാനമന്ത്രി മേല്‍നോട്ടം വഹിക്കും, 120 മില്യണ്‍ ഡോളറിന്റെ പദ്ധതി

യേശുവിന്റെ സ്നാനത്തിന്റെ 2000 വര്‍ഷം:  യോര്‍ദ്ദാന്‍ പ്രധാനമന്ത്രി മേല്‍നോട്ടം വഹിക്കും, 120 മില്യണ്‍ ഡോളറിന്റെ പദ്ധതി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യേശുവിന്റെ സ്നാനത്തിന്റെ 2000 വര്‍ഷം: യോര്‍ദ്ദാന്‍ പ്രധാനമന്ത്രി മേല്‍നോട്ടം വഹിക്കും, 120 മില്യണ്‍ ഡോളറിന്റെ പദ്ധതി അമ്മാന്‍: യേശുവിന്റെ സ്നാനത്തിന്റെ രണ്ടാം സഹസ്രാബ്ദ ആഘോഷത്...

യേശുവിന്റെ സ്നാനത്തിന്റെ 2000 വര്‍ഷം: യോര്‍ദ്ദാന്‍ പ്രധാനമന്ത്രി മേല്‍നോട്ടം വഹിക്കും, 120 മില്യണ്‍ ഡോളറിന്റെ പദ്ധതി

അമ്മാന്‍: യേശുവിന്റെ സ്നാനത്തിന്റെ രണ്ടാം സഹസ്രാബ്ദ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് യോര്‍ദ്ദാന്‍ സര്‍ക്കാര്‍ ഒരു സുപ്രധാന പദ്ധതി ആവിഷ്ക്കരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്റ്റിയറിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷന്‍ പ്രധാനമന്ത്രി ജാഫര്‍ ഹാസ്സന്‍ ആയിരിക്കും.

മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍, സഭാ നേതാക്കള്‍, ടൂറിസം ഉദ്യോഗസ്ഥര്‍, സ്വകാര്യ മേഖലയിലെ പ്രൊഫഷനുകള്‍, ക്രിസ്ത്യന്‍ സിവില്‍ സൊസൈറ്റി എന്നിര്‍ക്കൊപ്പം ഉന്നത തല ദേശീയ സമിതിയുടെയും അദ്ധ്യക്ഷന്‍ പ്രധാനമന്ത്രി തന്നെയായിരിക്കും.

യോര്‍ദ്ദാന്റെ കിഴക്കന്‍ തീരത്തുള്ള സ്ഥലത്തിനായുള്ള പദ്ധതികള്‍ സ്നാന സ്ഥലത്തോടു ചേര്‍ന്നുള്ള ഭൂമി ക്രൈസ്തവ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടി ആധികാരികവും ബൈബിള്‍ പാരമ്പര്യത്തിലുമുള്ള ഒരു ഗ്രാമമാക്കി വികസിപ്പിക്കല്‍, യേശുക്രിസ്തുവിന്റെ സ്നാനത്തിന്റെ മ്യൂസിയം, ഒരു ഹരിത ഇടനാഴി മുതലായ സൌകര്യ വികസനം എന്നിവ പദ്ധതിയിലുണ്ട്.

ഇതു സംബന്ധിച്ച് പ്രധാനമന്ത്രി ഓഗസ്റ്റ് 12-ന് നാലു കരാറുകളില്‍ ഒപ്പുവെച്ചു. സ്നാന സ്ഥലത്തോട് ചേര്‍ന്നുള്ള 346 ഏക്കര്‍ സ്ഥലത്ത് 120 മില്യണ്‍ ഡോളറിന്റെ വികസന പദ്ധതിയാണ് നടപ്പാക്കുന്നത്.

പൈതൃക ഗ്രാമത്തിനായുള്ള ധനസഹായം അബുദാബിയില്‍നിന്നും നേടിയെടുത്തിട്ടുണ്ടെന്നും സ്നാന മ്യൂസിയത്തിന്റെ ചിലവിന്റെ 50 ശതമാനം ചര്‍ച്ച് ഓഫ് ലാറ്റര്‍ ഡേ സെയിന്റ്സ് വഹിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!