ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന പി പി ചെറിയാൻ ഹൂസ്റ്റൺ :ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന ലേബർ ഡേ...

ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

പി പി ചെറിയാൻ

ഹൂസ്റ്റൺ :ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന ലേബർ ഡേ ആഘോഷങ്ങളുടെ ഭാഗമായി യാത്രയ്ക്കൊരുങ്ങുന്ന അമേരിക്കൻ ജനതയ്ക്ക് തിരിച്ചടിയായി ഇന്ധനവിലയിലെ കുത്തനെയുള്ള വർധന.

ടെക്സസിലെ ഹൂസ്റ്റണിൽ കഴിഞ്ഞ വർഷത്തെ ലേബർ ഡേ സമയത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ ഗാലന് ഏകദേശം ഒരു ഡോളറിന്റെ (92 സെന്റ്) വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ഗ്യാസ്ബഡി നൽകുന്ന കണക്കനുസരിച്ച് അമേരിക്കയിലെ ദേശീയ ശരാശരി ഇന്ധനവില ഗാലന് 4.12 ഡോളറാണ്. എന്നാൽ ഹൂസ്റ്റണിൽ ഇത് 3.68 ഡോളറോളമാണ്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ഹൂസ്റ്റണിൽ ഗാലന് 2.76 ഡോളർ മാത്രമായിരുന്നു വില. 15 ഗാലൻ ശേഷിയുള്ള ഒരു വാഹനം പൂർണമായി പെട്രോൾ അടിക്കാൻ കഴിഞ്ഞ വർഷത്തെക്കാൾ 14 ഡോളറോളം അധികം ചെലവാക്കേണ്ടി വരും.

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇന്ധനവിലയുള്ള ലേബർ ഡേയാണ് ഇത്തവണത്തേതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

വിലക്കയറ്റം സാധാരണക്കാരുടെ യാത്രാ ബജറ്റിനെ കാര്യമായി ബാധിച്ചതോടെ വാഹനം ഉപയോഗിക്കുന്നത് കുറച്ചും കുറഞ്ഞ നിരക്കിലുള്ള പമ്പുകൾ കണ്ടെത്തിയും ചെലവ് ചുരുക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!