ഗാസയില്‍ ഇനി അവശേഷിക്കുന്നത് 541 ക്രിസ്ത്യാനികള്‍ മാത്രം
ഗാസസിറ്റി: 2023 ഒക്ടോബര്‍ 7-ന് യിസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു തൊട്ടു പിന്നാലെ ഗാസ മുനമ്പില്‍ ഏകദേശം ആയിരത്തോളം ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ടെന്നു അവര്‍ക്ക് അടിയന്തിര സഹായം അത്യാവശ്യമാണെന്നും ആവശ്യമുയര്‍ന്നിരുന്നു.
ഇന്ന് യെരുശലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിനെ ഉദ്ധരിച്ച് വെറും 541 പേര്‍ മാത്രമാണ് ഗാസയില്‍ അവശേഷിക്കുന്നുള്ളു എന്ന് പറയപ്പെടുന്നു.
ഇത് ഒരു സമൂഹമെന്ന നിലയില്‍ അവരുടെ ഭാവിയുടെ നിലനില്‍പിനെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നു.
ആഗസ്റ്റ് 21-ന് ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് ഡെവലപ്മെന്റ് ഓഫീസിന്റെ ഡയറക്ടര്‍ ജോര്‍ജ്ജ് അക്രൂഷ് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഗാസയിലെയും പലസ്തീന്‍ പ്രദേശങ്ങളിലെയും ക്രിസ്ത്യാനികളെ പിന്തുണയ്ക്കണമെന്നു അബ്യര്‍ത്ഥിച്ചുകൊണ്ട് ഒരു കത്തെഴുതി.
തലമുറകളായി ക്രിസ്ത്യന്‍ കരകൌശല വിദഗ്ദ്ധര്‍, ഹോട്ടല്‍ തൊഴിലാളികള്‍, കടയുടമകള്‍, ടൂര്‍ ഗൈഡുകള്‍, ഡ്രൈവര്‍മാര്‍, റെസ്റ്റോറന്റ് ഉടമകള്‍ എന്നിങ്ങനെയായി പുണ്യ ഭൂമിയിലേക്ക് വരുന്ന തീര്‍ത്ഥാടകരെ ആശ്രയിക്കുന്നു.
വിനോദ സഞ്ചാരം വലിയ തോതില്‍ സ്തംഭിച്ചതോടെ എണ്ണമറ്റ ഉപജീവന മാര്‍ഗ്ഗങ്ങള്‍ ഏതാണ്ട് അസ്തമിച്ചു.അക്രൂഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.