അമ്മയോടൊപ്പം മകള്‍ ചര്‍ച്ചില്‍ പോകുന്നത് തീരുമാനിക്കുന്നത് പിതാവാണെന്ന് യു.എസ്. കോടതി
11 കാരിയായ മകള്‍ അമ്മയോടൊപ്പം ഞായറാഴ്ചകലില്‍ ചര്‍ച്ചില്‍ ആരാധനയ്ക്കായി പോകുന്നതില്‍ മാതാപിതാക്കളുടെ തര്‍ക്കം കോടതിയിലെത്തിയ കേസില്‍ പിതാവിന് അനുകൂലമായുശ്ള കീഴ്കോടതി വിധി മേല്‍കോടതി ശരിവച്ചു.
യു.എസില്‍ വെസ്റ്റ് ബ്രൂക്കിലെ സുവിശേഷ വിഹിത സഭയായ കാല്‍വറി ചര്‍ച്ചിലേക്ക് എമിലി എബിക്ക് ഫേര്‍ഡ് എന്ന മാതാവ് ആരാധനകളില്‍ പങ്കെടുത്തു വരികയായിരുന്നു.
11 കാരിയായ മകള്‍ ചര്‍ച്ചിലെ അന്ത്യകാല സംഭവങ്ങളെക്കുറിച്ചും യേശുക്രിസ്തുവിന്റെ മടങ്ങി വരവും ക്രിസ്തുവിനെ സ്വീകരിക്കാത്തവര്‍ക്ക് സംഭവിക്കുന്ന ന്യായവിധിയുടെ പ്രസംഗങ്ങളും കേട്ട് യേശുവിനെ രക്ഷിതാവായി സ്വീകരിക്കുകയും സ്നാനമേല്‍ക്കാന്‍ സമര്‍പ്പിക്കുകയും ചെയ്തു.
ഈ വിവരം പിതാവ് മാത്യു എ ബ്രാഡിനോട് കുട്ടി പറഞ്ഞപ്പോള്‍ പിതാവ് ശകാരിക്കുകയും മകളെ വിലക്കുകയും ചെയ്തു. കുട്ടി ഭയന്നാണ് ഇപ്രകാരം തിരുമാനിച്ചതെന്നാണ് ആരോപണം.
വിഷയം കേസായി. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത ദമ്പതികളുടെ മകളുടെ ഈ കേസ് കോടതിയിലെത്തി. പോര്‍ട്ട് ലാന്‍ഡ് ജില്ലാ കോടതി ചര്‍ച്ചിലെ പഠിപ്പിക്കലുകള്‍ കുട്ടിയുടെ മാനസിക ആരോഗ്യത്തിനു ഹാനികരമാണെന്നും ജഡ്ജി വിധിച്ചു.
മതപരമായ കാര്യത്തില്‍ പിതാവിനാണ് അധികാരമെന്നും പിതാവിനു തീരുമാനിക്കാന്‍ അധികാരമുണ്ടെന്നും വിധിച്ചു. ഈ വിധിക്കെതിരെ മാതാവ് മെയ്ന്‍ സംസ്ഥാന സുപ്രീം കോടതിയ സമീപിച്ചു. 2026 സെപ്റ്റംബര്‍ 1-ന് മെയ്ന്‍ കോടതിയും കീഴ്ക്കോടതി വിധി ശരിവച്ചു.
ഈ വിദിക്കെതിരെ എമിലിയും മതസ്വാതന്ത്യ്രത്തിനായി വാദിക്കുന്ന അഭിഭാഷക സംഘടനയായ ലിബര്‍ട്ടി കൌണ്‍സിലിന്റെ പിന്തുണയോടെ യു.എസ്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ