ബാൾട്ടിമോറിൽ വാരാന്ത്യത്തിൽ നടന്ന വെടിവെയ്പ്പുകളിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

ബാൾട്ടിമോറിൽ വാരാന്ത്യത്തിൽ നടന്ന വെടിവെയ്പ്പുകളിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബാൾട്ടിമോറിൽ വാരാന്ത്യത്തിൽ നടന്ന വെടിവെയ്പ്പുകളിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക് പി പി ചെറിയാൻ ബാൽട്ടിമോർ:മേരിലാൻഡിലെ ബാൾട്ടിമോർ ഫെഡറൽ ഹിൽ മേഖലയിൽ വാരാന്ത്യത്തില...

ബാൾട്ടിമോറിൽ വാരാന്ത്യത്തിൽ നടന്ന വെടിവെയ്പ്പുകളിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്
പി പി ചെറിയാൻ

ബാൽട്ടിമോർ:മേരിലാൻഡിലെ ബാൾട്ടിമോർ ഫെഡറൽ ഹിൽ മേഖലയിൽ വാരാന്ത്യത്തിലുണ്ടായ വിവിധ വെടിവെയ്പ്പ് സംഭവങ്ങളിൽ രണ്ട് കൗമാരക്കാരും ഒരു സ്ത്രീയും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെയുളള സമയത്തിനുള്ളിൽ നഗരത്തിൽ കുറഞ്ഞത് 10 വെടിവെയ്പ്പുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

പരിക്കേറ്റ എല്ലാവരുടെയും നില ഗുരുതരമല്ലെന്നും അപകടനഘട്ടം തരണം ചെയ്തതായും പോലീസ് വ്യക്തമാക്കി.

ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്ക് ശേഷം ക്രോസ് സ്ട്രീറ്റിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ വെടിയൊച്ച കേൾക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ വെസ്റ്റ് ക്രോസ് സ്ട്രീറ്റിന്റെയും സൗത്ത് ചാൾസ് സ്ട്രീറ്റിന്റെയും കവലയ്ക്ക് സമീപം വെടിയേറ്റ നിലയിൽ 17 വയസ്സുള്ള ആൺകുട്ടിയെയും 26 വയസ്സുള്ള യുവാവിനെയും പൊലീസ് കണ്ടെത്തുകയായിരുന്നു.

തെളിവുകൾ സംരക്ഷിക്കുന്നതിനായി വെസ്റ്റ് ക്രോസ് സ്ട്രീറ്റും സൗത്ത് ചാൾസ് സ്ട്രീറ്റും ചേരുന്ന കവല പൊലീസ് പൂർണ്ണമായി ബാരിക്കേഡ് വെച്ച് അടച്ചു.

കൂടാതെ, ലൈറ്റ് സ്ട്രീറ്റിൽ നിന്ന് വെസ്റ്റ് ക്രോസ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്നതും പൊലീസ് തടഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം പൊലീസ് കാറുകളുടെ വെളിച്ചത്തിൽ സതേൺ ഡിസ്ട്രിക്റ്റ് ഡിറ്റക്ടീവുകൾ അന്വേഷണം നടത്തിവരികയാണ്.

ഈ വെടിവയ്പ്പിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ ഡിറ്റക്ടീവുകളെ 410-396-2499 എന്ന നമ്പറിലോ അല്ലെങ്കിൽ മെട്രോ ക്രൈം സ്റ്റോപ്പേഴ്സിനെ 1-866-7LOCKUP എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!