വിസ്കോൺസിൻ മസ്ജിദ് നേതാവും പലസ്തീൻ അനുകൂല പ്രവർത്തകനുമായ സലാഹ് സർഷൂരിനെ നാടുകടത്താൻ യു.എസ് ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടു

വിസ്കോൺസിൻ മസ്ജിദ് നേതാവും പലസ്തീൻ അനുകൂല പ്രവർത്തകനുമായ സലാഹ് സർഷൂരിനെ നാടുകടത്താൻ യു.എസ് ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
വിസ്കോൺസിൻ മസ്ജിദ് നേതാവും പലസ്തീൻ അനുകൂല പ്രവർത്തകനുമായ സലാഹ് സർഷൂരിനെ നാടുകടത്താൻ യു.എസ് ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടു പി പി ചെറിയാന് വിസ്കോൺസിൻ: വിസ്കോൺസിൻ മസ്ജിദ് നേതാവും പലസ...

വിസ്കോൺസിൻ മസ്ജിദ് നേതാവും പലസ്തീൻ അനുകൂല പ്രവർത്തകനുമായ സലാഹ് സർഷൂരിനെ നാടുകടത്താൻ യു.എസ് ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടു
പി പി ചെറിയാന്

വിസ്കോൺസിൻ: വിസ്കോൺസിൻ മസ്ജിദ് നേതാവും പലസ്തീൻ അനുകൂല പ്രവർത്തകനുമായ സലാഹ് സർഷൂരിനെ നാടുകടത്താൻ യു.എസ് ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടു.

മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന അദ്ദേഹത്തെ നാടുകടത്താനുള്ള ഉത്തരവ് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് സർഷൂരിന്റെ അഭിഭാഷകർ വ്യക്തമാക്കി.

പലസ്തീൻ അനുകൂല നിലപാടുകൾ സ്വീകരിക്കുന്നവരെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം ഉപയോഗിക്കുന്ന വിവാദ നിയമപ്രകാരമാണ് നടപടി.

യു.എസ് വിദേശനയത്തിന് എതിരാണ് സർഷൂരിന്റെ പ്രവർത്തനങ്ങൾ എന്ന് ചൂണ്ടിക്കാട്ടി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നൽകിയ മെമ്മോയാണ് കോടതി വിധിക്കടിസ്ഥാനം.

വിധി സ്വാതന്ത്യ നിഷേധമാണെന്നും, സർഷൂരിനെതിരെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും അഭിഭാഷകർ പ്രതികരിച്ചു. ഗ്രീൻ കാർഡ് റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്നും അവർ അറിയിച്ചു.

തുടർനടപടികൾ: വിധി ഉടൻ നടപ്പിലാകില്ല. പീഡനം നേരിടേണ്ടി വരുമെന്ന വാദമുയർത്തി അടുത്ത 60 ദിവസത്തിനകം അപ്പീൽ നൽകാൻ സർഷൂരിന്റെ നിയമസംഘത്തിന് അനുവാദമുണ്ട്. അപ്പീൽ തീരുന്നത് വരെ അദ്ദേഹം യു.എസിൽ തുടരും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!