അന്ധ വിശ്വാസ - അനാചാര നിരോധന നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

അന്ധ വിശ്വാസ - അനാചാര നിരോധന നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അന്ധ വിശ്വാസ - അനാചാര നിരോധന നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അന്ധവിശ്വാസ-അനാചാര നിരോധന നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സമഗ്ര പരിശോധനയ്ക്കാ...

അന്ധ വിശ്വാസ - അനാചാര നിരോധന നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

അന്ധവിശ്വാസ-അനാചാര നിരോധന നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സമഗ്ര പരിശോധനയ്ക്കായി സര്‍ക്കാര്‍ വിദഗ്ദ്ധ സമിതി രൂപീകരിച്ചു. സമഗ്രമായി പരിശോധിച്ച് സമിതി കരട് ബില്‍ തയ്യാറാക്കും.

വിദഗ്ദ്ധ സമിതിയുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. പൂര്‍ണമായും അന്ധവിശ്വാസ-അനാചാര നിരോധന നിയമം സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

മുന്‍ നിയമ സെക്രട്ടറി കെ. ശശിധരന്‍ നായര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, വഖഫ് ബോര്‍ഡ് അഡ്വ. എം.കെ. സക്കീര്‍ എന്നിവരാണ് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍.

സമഗ്രമായി പരിശോധിച്ച് കരട് ബില്‍ തയ്യാറാക്കാനാണ് വിദഗ്ദ്ധ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സാമൂഹികവും നിയമപരവും ഭരണഘടനാപരവുമായ സമിതി പരിശോധിക്കും.

അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും ശുപാര്‍ശയിലാണ് സമിതി രൂപീകരിക്കാനുള്ള തീരുമാനം. ഇതര സംസ്ഥാന നിയമങ്ങളുടെ നിയമ പരിഷ്ക്കരണ സമിതി ശുപാര്‍ശയും വിദഗ്ദ്ധര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.

നിയമ പരിഷ്ക്കാര കമ്മീഷന്‍ ജസ്റ്റിസ് കെ.ടി തോമസ് തയ്യാറാക്കിയ കരട് പ്രമേയവും പഠിക്കും.

മന്ത്രവാദവും ആഭിചാരപ്രവര്‍ത്തനങ്ങളും തടയാന്‍ കര്‍ശന നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!