ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

ബൈബിളിലെ യോശുവയുടെ യാഗപീഠ സ്ഥലത്തേക്ക് പലസ്തീന്‍ ബുള്‍ഡോസറുകളെത്തിയത് സംഘര്‍ഷത്തിനിടയാക്കി

ബൈബിളിലെ യോശുവയുടെ യാഗപീഠ സ്ഥലത്തേക്ക് പലസ്തീന്‍ ബുള്‍ഡോസറുകളെത്തിയത് സംഘര്‍ഷത്തിനിടയാക്കി
ബൈബിളിലെ യോശുവയുടെ യാഗപീഠ സ്ഥലത്തേക്ക് പലസ്തീന്‍ ബുള്‍ഡോസറുകളെത്തിയത് സംഘര്‍ഷത്തിനിടയാക്കി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യിസ്രായേല്‍ ജനം യോശുവയുടെ നേതൃത്വത്തില്‍ യോര്‍ദ്ദാന്‍ നദി കടന്നശേഷം ഏബാല്‍ പര്‍വ്വതത്തില്‍ എത്തി. അവിടെ ഒരു യോഗപീഠം പണിയാന്‍ മോശെ യിസ്രായേലിനോട് കല്‍പ്പിച്ചു.

ബൈബിളിലെ യോശുവയുടെ യാഗപീഠ സ്ഥലത്തേക്ക് പലസ്തീന്‍ ബുള്‍ഡോസറുകളെത്തിയത് സംഘര്‍ഷത്തിനിടയാക്കി

ബൈബിളിലെ ചരിത്ര പ്രാധാന്യമുള്ള പുരാവസ്തു സ്ഥലത്തേക്ക് പലസ്തീന്‍ അധികാരികളുടെ ബുള്‍ഡോസറുകളെത്തിയത് സംഘര്‍ഷത്തിനിടയാക്കി.

യിസ്രായേല്‍ ജനം യോശുവയുടെ നേതൃത്വത്തില്‍ യോര്‍ദ്ദാന്‍ നദി കടന്നശേഷം ഏബാല്‍ പര്‍വ്വതത്തില്‍ എത്തി. അവിടെ ഒരു യോഗപീഠം പണിയാന്‍ മോശെ യിസ്രായേലിനോട് കല്‍പ്പിച്ചു.

അപ്രകാരം യോശുവ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരുമ്പ് തൊടുകയോ ചെയ്യാത്ത കല്ലുകള്‍ കൊണ്ടുള്ള യാഗപീഠം പണിതു. (യോശുവ. 8:3-33).

ആ ചരിത്ര പുരാവസ്തു സ്ഥലത്താണ് ഒക്ടോബര്‍ 29-ന് അധികാരികള്‍ ഭാരമേറിയ ഉപകരണങ്ങളുമായെത്തി റോഡ് വെട്ടി മുറിച്ചത്.

ഇതറിഞ്ഞ യഹൂദ സമൂഹം പ്രതിഷേധമുയര്‍ത്തുകയും ഒരു സുരക്ഷാ കോര്‍ഡിനേറ്ററെയും യിസ്രായേല്‍ സൈന്യത്തെയും വിവരം അറിയിക്കുകയുമായിരുന്നു. ഉടന്‍തന്നെ ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍മാര്‍ അ്വിടെനിന്നും നബ്ളസ് ലക്ഷ്യമാക്കി ഓടിപ്പോയി.

പിടിച്ചെടുത്ത വാഹനം അവിടെ ഉപേക്ഷിച്ചു. 1960-ല്‍ പുരാവസ്തുഗവേഷകനായ ആദം ബെര്‍ട്ടല്‍ ഈ ശിലാഘടന കണ്ടെത്തുകയും ആയിരക്കണക്കിനു മൃഗങ്ങളുടെ അസ്ഥികള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഖനനത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അത് യോശുവ പണിത യാഗപീഠമാണെന്ന് തിരിച്ചറിയുകയായിരുന്നു.

2021-ല്‍ ഒരു പലസ്തീനിയന്‍ കരാറുകാരന്‍ റോഡ് നിര്‍മ്മാണത്തിനായി ഈ സംരക്ഷിത സ്മാരകത്തിന്റെ മതിലിന്റെ ഏകദേശം 50 മീറ്റര്‍ പൊളിച്ചതും അതിലെ കല്ലുകള്‍ തകര്‍ത്തതും വന്‍ വിവാദമായിരുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!