മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന് ഭയം; സുരക്ഷിതമായി കഴിയാന്‍ വിമാനം വാങ്ങി കുഴിച്ചു മൂടി യുവാവ്
ലണ്ടന്‍: മൂന്നാം ലോക മഹായുദ്ധം ഉണ്ടായാല്‍ താമസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഭയന്ന് കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടീഷുകാരനായ എഞ്ചിനിയര്‍.
ഡെര്‍ബിഷെയറില്‍ താമസിക്കുന്ന 45 കാരനായ ഡേവിഡ് ബില്ലിംഗ്സാണ് മൂന്ന് ടണ്‍ ഭാരമുള്ള ബോയിംഗ് 737-500 വിമാനത്തിന്റെ പ്രധാന ഭാഗം 14 അടി താഴ്ചയില്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്.
ഫേസ് ബുക്കിലെ മാര്‍ക്കറ്റ് പ്ളേസിലൂടെ 4000 പൌണ്ട് (ഏകദേശം 5 ലക്ഷം രൂപ) മുടക്കിയാണ് ഇയാള്‍ വിമാനം വാങ്ങിയത്.
നിലവില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള വിനോദ സമയങ്ങള്‍ പങ്കിടുന്നതിനും, പാര്‍ട്ടികള്‍ നടത്തുന്നതിനുമായാണ് വിമാനം ഉപയോഗിക്കുന്നത്.
എന്നാല്‍ മൂന്നാം ലോകമഹായുദ്ധം പോലുള്ള അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ കുടുംബത്തിനു അഭയം പ്രാപിക്കാനുള്ള ബങ്കറായും വിമാനം ഉപയോഗിക്കുമെന്നാണ് ഡേവിഡ് പറയുന്നത്.
വിമാനത്തിന്റെ മുകള്‍ ഭാഗം മണ്ണും കോണ്‍ക്രീറ്റും ഉപയോഗിച്ച് മൂടും ഇതോടെ ഭൂനിരപ്പില്‍നിന്നും രണ്ടരയടി താഴെയായിരിക്കും അതിന്റെ മുകള്‍ഭാഗം., വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം മുകളില്‍ സോളാര്‍ പാനലുകളും സ്ഥാപിക്കും.
വെള്ളത്തിനായി കുഴല്‍ക്കിണറുണ്ട്. വിമാനത്തിലെ ടോയ്ലറ്റും നവീകരിച്ച് വീട്ടിലെ സെപ്റ്റിക് ടാങ്കുമായി ബന്ധിപ്പിക്കും.
ശുദ്ധവായു ലഭിക്കുന്നതിനായി പ്രത്യേക വെന്റിലേറ്റര്‍ സംവിധാനമുണ്ട്. ഭക്ഷ്യ സാധനങ്ങള്‍ ആവശ്യത്തിനു കരുതി വെയ്ക്കും. ദീര്‍ഘനാള്‍ കഴിയാമെന്നാണ് ഇദ്ദേഹം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.