ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

അടിമത്തത്തില്‍ കഴിഞ്ഞ 60 ക്രിസ്ത്യന്‍ കുടുംബങ്ങളെ യു.എസ്. സഭ മോചിപ്പിച്ചു

അടിമത്തത്തില്‍ കഴിഞ്ഞ 60 ക്രിസ്ത്യന്‍ കുടുംബങ്ങളെ യു.എസ്. സഭ മോചിപ്പിച്ചു
അടിമത്തത്തില്‍ കഴിഞ്ഞ 60 ക്രിസ്ത്യന്‍ കുടുംബങ്ങളെ യു.എസ്. സഭ മോചിപ്പിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വിശ്വാസം കാരണം അവര്‍ അധിക വിവേചനവും ദുരുപയോഗം, ചൂഷണം എന്നിവയും നേരിടുന്നു.

പാക്കിസ്ഥാനില്‍ അടിമത്തത്തില്‍ കഴിഞ്ഞ 60 ക്രിസ്ത്യന്‍ കുടുംബങ്ങളെ യു.എസ്. സഭ മോചിപ്പിച്ചു

പാക്കിസ്ഥാനിലെ ഇഷ്ടിക ചൂളകളില്‍ അടിമകളായി കഴിയേണ്ടിവന്ന 60 ക്രിസ്ത്യന്‍ കുടുംബങ്ങളെ യു.എസിലെ ഒരു ദൈവ സഭ പണം നല്‍കി മോചിപ്പിച്ചു.

ഇല്ലിനോയിസ് ആസ്ഥാനമായുള്ള വേഡ് മിനിസ്ട്രീസാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടത്തിയ സഹായ ഹസ്തംകൊണ്ട് കുടുംബങ്ങളെ മോചിപ്പിച്ചത്.

പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ പല ക്രിസ്ത്യാനികളും ഇഷ്ടികചൂള ഉടമകളില്‍നിന്നോ കടം കൊടുക്കുന്നവരില്‍നിന്നോ, പണം വാങ്ങിയ ശേഷം ഇഷ്ടിക ചൂള ക്യാമ്പുകളില്‍ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു.

വളരെ കുറഞ്ഞ വേതനം കാരണം കടം വീട്ടാന്‍ കഴിയാതെ വരുന്നു. ഇതേത്തുടര്‍ന്ന് കുടുംബങ്ങള്‍ തലമുറകളായി കടബാദ്ധ്യതയിലോ അടിമത്തത്തിലോ കുടുങ്ങിപ്പോകുന്നു.

കുട്ടികളും പലപ്പോഴും മാതാപിതാക്കള്‍ക്കൊപ്പം ഇഷ്ടിക ചൂള പണികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.

ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വിശ്വാസം കാരണം അവര്‍ അധിക വിവേചനവും ദുരുപയോഗം, ചൂഷണം എന്നിവയും നേരിടുന്നു.

വേഡ് മിനിസ്ട്രീസ് അവരുടെ ക്യാമ്പുകളിലെത്തി അര്‍ഹരായവരെ കണ്ടെത്തി സഹായിക്കുന്നു.

പ്രൊജക്ട് ഫ്രീഡം എന്നറിയപ്പെടുന്ന ഈ പ്രവര്‍ത്തനം 2024 ഏപ്രില്‍ മുതല്‍ പാക്കിസ്ഥാനില്‍ 74 ശുദ്ധജവ കിണറുകള്‍ക്ക് ധന സഹായം നല്‍കിയിട്ടുണ്ട്.

ഇനിയും നല്‍കുന്നതിനു കുടുംബാംഗങ്ങള്‍ മോചനത്തിനായി പ്രതീക്ഷ പുലര്‍ത്തുന്നതായി പാക്കിസ്ഥാനിലേക്ക് പോയി സേവനം ചെയ്ത സഭാ നേതാവ് പാസ്റ്റര്‍ റിച്ചാര്‍ഡ് ജിയോവാനെറ്റി പറഞ്ഞു..

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!