ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അടിയന്തര യോഗം ചേർന്നു; ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാമിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി

ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അടിയന്തര യോഗം ചേർന്നു; ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാമിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി
ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അടിയന്തര യോഗം ചേർന്നു; ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാമിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കേരള സ്റ്റേറ്റ് കൗൺസിൽ അടിയന്തരമായി യോഗം ചേർന്ന് ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാമിന്റെ വേർപാടിൽ അഗാധമായ ദുഃഖവും ക്രിസ്തീയ പ്രത്യാശയും രേഖപ്പെടുത്തി.

ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അടിയന്തര യോഗം ചേർന്നു; ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാമിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി

ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കേരള സ്റ്റേറ്റ് കൗൺസിൽ അടിയന്തരമായി യോഗം ചേർന്ന് ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാമിന്റെ വേർപാടിൽ അഗാധമായ ദുഃഖവും ക്രിസ്തീയ പ്രത്യാശയും രേഖപ്പെടുത്തി. കൗൺസിൽ ഐകകണ്ഠ്യേന അനുശോചനം അറിയിച്ചു.

മനുഷ്യജീവിതത്തിൽ ജയപരാജയങ്ങളും നേട്ടങ്ങളും വീഴ്ചകളും സ്വാഭാവികമാണെന്നും എന്നാൽ ഒരാൾ വേർപെട്ടുപോകുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിലെ നന്മകളെയും സംഭാവനകളെയും ആദരവോടെ അനുസ്മരിക്കുകയാണ് വേണ്ടതെന്നും യോഗം വിലയിരുത്തി.

വേർപെട്ടുപോയ വ്യക്തിയുടെ കുറവുകളും പരിമിതികളും നിരത്തി അദ്ദേഹത്തെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് മനുഷ്യത്വരഹിതമായ സമീപനമാണെന്ന് പാസ്റ്റർ കെ. സി. തോമസ് ശക്തമായി അഭിപ്രായപ്പെട്ടു. അന്തരിച്ച ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാമിന്റെ പ്രവർത്തനങ്ങളും സഭയ്ക്കുവേണ്ടി അദ്ദേഹം നൽകിയ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു.

അതോടൊപ്പം, 14 ദിവസത്തെ ദുഃഖാചരണവുമായി ബന്ധപ്പെട്ട നിർദേശം വചനാധിഷ്ഠിതമല്ലെന്ന നിലപാട് യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു. ഈ നിലപാട് അംഗീകരിച്ച കൗൺസിൽ പ്രസ്തുത നിർദേശം പൂർണമായി തള്ളിക്കളയാൻ തീരുമാനിച്ചു.

പാസ്റ്റർ കെ. സി. തോമസ്, പാസ്റ്റർ ഷിബു നെടുവേലി, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ സ്വീകരിച്ച നിലപാടുകൾക്ക് കേരള സ്റ്റേറ്റ് കൗൺസിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

പരസ്പര ബഹുമാനവും ക്രിസ്തീയ സ്നേഹവും ഐക്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് സഭയുടെ സാക്ഷ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ഓർമിപ്പിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!