ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

ഡോ. ടി. വത്സൻ ഏബ്രഹാമിനെ അനുസ്‌മരിച്ച് കർണാടക സ്റ്റേറ്റ് ഐ.പി.സി

ഡോ. ടി. വത്സൻ ഏബ്രഹാമിനെ അനുസ്‌മരിച്ച് കർണാടക സ്റ്റേറ്റ് ഐ.പി.സി
ഡോ. ടി. വത്സൻ ഏബ്രഹാമിനെ അനുസ്‌മരിച്ച് കർണാടക സ്റ്റേറ്റ് ഐ.പി.സി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്, അനുസ്മരണ സമ്മേളനത്തിൽ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് എന്നിവർ സംസാരിക്കുന്നു

ഡോ. ടി. വത്സൻ ഏബ്രഹാമിനെ അനുസ്‌മരിച്ച് കർണാടക സ്റ്റേറ്റ് ഐ.പി.സി

ബെംഗളൂരു: നിത്യതയിൽ ചേർക്കപ്പെട്ട ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭയുടെ (ഐപിസി) ജനറൽ പ്രസിഡന്റും ആഗോള പെന്തെക്കൊസ്ത് സമൂഹത്തിലെ പ്രമുഖ നേതാവുമായിരുന്ന പാസ്റ്റർ ഡോ. ടി. വത്സൻ ഏബ്രഹാമിന്റെ വേർപാടിൽ കർണാടക സ്റ്റേറ്റ് ഐപിസി അനുസ്മരണ സമ്മേളനം നടത്തി.

ഹൊറമാവ് അഗരയിലുള്ള ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടന്ന യോഗത്തിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.വി. ജോസ് അധ്യക്ഷത വഹിച്ചു.

ഐപിസിയുടെ പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ട് ആത്മീയ നേതൃത്വത്തിലും മിഷനറി പ്രവർത്തനങ്ങളിലും സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ഡോ. വത്സൻ ഏബ്രഹാമെന്ന് യോഗം അനുസ്മരിച്ചു.

ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സുവിശേഷമെത്തിക്കുന്നതിനും ബൈബിൾ കോളേജുകൾ,

സെമിനാരികൾ എന്നിവയിലൂടെ ആയിരക്കണക്കിന് സുവിശേഷകരെ വാർത്തെടുക്കുന്നതിനും അദ്ദേഹം വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടും.

കർണാടകയിലെ സഭയുടെ വളർച്ചയിലും ആത്മീയ മുന്നേറ്റത്തിലും ശുശ്രൂഷകരോട് എപ്പോഴും ഹൃദ്യവും സൗഹാർദ്ദപരവുമായ സമീപനമാണ് അദ്ദേഹം പുലർത്തിയിരുന്നതെന്നും എക്സിക്യൂട്ടീവ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.വി. ജോസ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യു, ഡോ. വത്സൻ ഏബ്രഹാമിന്റെ സഹോദരീപുത്രൻ ജോയൽ തോമസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

പാസ്റ്റർമാരായ ഡോ. ഏബ്രഹാം മാത്യു, ഡോ. എൻ.കെ. ജോർജ്, ജോൺ മാത്യൂ, ഷിബു കെ. മാത്യു, വിൽസൺ തോമസ്, എം.ഐ. ഈപ്പൻ, ജോർജ് തോമസ്, സാജു, ജോർജ്കുട്ടി, സതീഷ് കുമാർ എന്നിവരും മാധ്യമപ്രവർത്തകരെ പ്രതിനിധീകരിച്ച് ബിസിപിഎ (BCPA) പ്രസിഡന്റ് ചാക്കോ കെ. തോമസും സംസാരിച്ചു.

ബ്രദർ പി.ഒ. സാം, ബ്രദർ കെ.എം. ജേക്കബ്, ബ്രദർ ഡോൺ വർഗീസ്, സിസ്റ്റർ ലില്ലിക്കുട്ടി ഫിലിപ്പ്, സിസ്റ്റർ ശാന്ത മാത്യു എന്നിവരും അനുശോചനം രേഖപ്പെടുത്തി.

ഡിസം. 5 ന് കാലിഫോർണിയയിൽ നടക്കുന്ന സംസ്‌കാര ശുശ്രൂഷയുടെ അനുഗ്രഹത്തിനും കുടുംബാംഗങ്ങൾക്കായും പ്രത്യേക പ്രാർഥനയും നടത്തി.

പാസ്റ്റർമാരായ ഒ.ടി. തോമസ്, മനോജ് എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് ട്രഷറർ ബ്രദർ ഷാജി പാറയിൽ നന്ദി പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!