ബ്രദർ ജോർജ് വർഗീസ് (88), ഡാളസിൽ നിത്യതയിൽ

ബ്രദർ ജോർജ് വർഗീസ് (88), ഡാളസിൽ നിത്യതയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബ്രദർ ജോർജ് വർഗീസ് (88), ഡാളസിൽ നിത്യതയിൽ ഡാളസ്. കലഞ്ഞൂർ | ജോയ് വില്ല കായംകുളം സ്വദേശിയും ഡാളസിലെ കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമായ ബ്രദർ ജോർജ് വർഗീസ് (ജോർജുകുട്ടി - 88...

ബ്രദർ ജോർജ് വർഗീസ് (88), ഡാളസിൽ നിത്യതയിൽ

ഡാളസ്. കലഞ്ഞൂർ | ജോയ് വില്ല കായംകുളം സ്വദേശിയും ഡാളസിലെ കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമായ ബ്രദർ ജോർജ് വർഗീസ് (ജോർജുകുട്ടി - 88 വയസ്സ്) 2026 ജനുവരി 5-ന് രാത്രി 10:45-ന് (ഡാളസ് സമയം) അന്തരിച്ചു .

കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു.

റാഞ്ചി ഇലക്ട്രിസിറ്റി ബോർഡിലെ ദീർഘകാല സേവനത്തിന് ശേഷം വിരമിച്ച അദ്ദേഹം കായംകുളത്തും തുടർന്ന് ഡാളസിലും താമസിച്ചുവരികയായിരുന്നു.

ദൈവമഹത്വത്തിനായി ജീവിച്ച മാതൃകാപരമായ ഒരു ക്രിസ്തീയ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. സുവിശേഷകരെയും പ്രയാസമനുഭവിക്കുന്ന വിശുദ്ധരെയും ഉദാരമായി സഹായിക്കുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു.

ഭാര്യ: സിസ്റ്റർ ഗ്രേസി ജോർജ് (പരേതനായ ഇവാഞ്ചലിസ്റ്റ് സി. എം. വർഗീസിൻ്റെ മകൾ, പള്ളിക്കൽ, കായംകുളം).

മക്കളും മരുമക്കളും:

സുമ & എ. ഒ. കോശി (അനി), മിനസോട്ട

വർഗീസ് പി. ജോർജ് (ബാബു) & ഷേർളി, ഡാളസ്

ജോൺസൺ പി. ജോർജ് (സജി) & റെനി, ഡാളസ്

കൊച്ചുമക്കൾ: നിമ്മി & കോളിൻ, നോബിൾ & ടാനിയ, നാൻസി, ആഷർ, അബിഗേൽ, ജോനാഥൻ, ഡേവിഡ്.

കൊച്ചുമകൻ്റെ മകൻ: റസ്സൽ ജോർജ്

സംസ്കാര ശുശ്രൂഷയുടെ വിശദവിവരങ്ങൾ പിന്നീട്

സാം മാത്യു .972 974 5770
ഫിലിപ്പ് ആൻഡ്രൂസ് 651 367 9879
P.P.Cherian BSc, ARRT(R) CT(R)
Freelance Reporter
Notary Public(State of Texas)
Sunnyvale,Dallas
PH:214 450 4107

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!