പെന്തകോസ്ത് സംഘത്തെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍

പെന്തകോസ്ത് സംഘത്തെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇവിടെ ഭരിക്കുന്നത് ഞങ്ങള്‍; പെന്തകോസ്ത് സംഘത്തെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍ തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം കൈമാറാനെത്തിയ പെന്തകോസ്ത് സംഘത്തെ ബിജ...

ഇവിടെ ഭരിക്കുന്നത് ഞങ്ങള്‍; പെന്തകോസ്ത് സംഘത്തെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍

തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം കൈമാറാനെത്തിയ പെന്തകോസ്ത് സംഘത്തെ ബിജെപി പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയതായി പരാതി.

ആറ്റിങ്ങല്‍ അഴൂരിലെ പെരുങ്കുഴിയിലാണ് സംഭവം. സംഘത്തെ ഭീഷണിപ്പെടുത്തി പരിപാടി തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്.

'മൈക്ക് ഓഫ് ചെയ്യണം, ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത്. ഇതൊന്നും ഇവിടെ വേണ്ട' എന്നാണ് ബിജെപി പ്രവര്‍ത്തകന്റെ ഭീഷണി. അഴൂര്‍ പഞ്ചായത്തും പെരുങ്കുഴി വാര്‍ഡും ഭരിക്കുന്നത് ബിജെപിയാണ്.

'മദ്യപിക്കുകയോ മദ്യപിക്കാതിരിക്കുകയോ ചെയ്തോളൂ. ഓഫ് ചെയ്യണം. ഇവിടെ വേണ്ട. നിങ്ങള്‍ സഭയില്‍ നിന്നാണ് വരുന്നത്.

ഇവിടെ ഒരു ക്രിസ്ത്യാനികളും പെന്തക്കോസ്തും ഇല്ല', എന്നായിരുന്നു ബിജെപി പ്രവര്‍ത്തകന്റെ ഭീഷണി.
[caption id="attachment_24986" align="alignnone" width="286"]പെന്തകോസ്ത് സംഘത്തെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍ പെന്തകോസ്ത് സംഘത്തെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍[/caption]

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!