വീട് അനാഥാലയത്തിന് കൈമാറി വിദേശമലയാളി ബിനു.കെ. തോമസ്.

വീട് അനാഥാലയത്തിന് കൈമാറി വിദേശമലയാളി ബിനു.കെ. തോമസ്.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
വീട് അനാഥാലയത്തിന് കൈമാറി വിദേശമലയാളി ബിനു.കെ. തോമസ്. അടൂർ ഏഴംകുളം പ്ലാന്റേഷൻ മുക്ക് തുരു ത്തിമഠത്തിൽ ബിനു. കെ.തോമസിന്റെ വീട് ഇനി അനാഥർക്ക് ആശ്രയ കേന്ദ്രമാകും. അടൂർ മഹാത്...

വീട് അനാഥാലയത്തിന് കൈമാറി വിദേശമലയാളി ബിനു.കെ. തോമസ്.

അടൂർ ഏഴംകുളം

പ്ലാന്റേഷൻ മുക്ക് തുരു ത്തിമഠത്തിൽ ബിനു. കെ.തോമസിന്റെ വീട് ഇനി അനാഥർക്ക് ആശ്രയ കേന്ദ്രമാകും.

അടൂർ മഹാത്മാ ജന സേവന കേന്ദ്രത്തിനാണ് വീടും സ്‌ഥലവും ദാനമായി നൽകുന്നത്. 2008 ൽ വിദേശത്ത് ജോലി നേടിയ ബിനു പത്തനാപുരം എലിക്കാട്ടുരിൽ 70 സെന്റ് സ്ഥലവും ഇരു നില വീടും വാങ്ങുകയും ചെയ്തു‌.

സൈനികനായിരുന്നു പിതാവ് തോമസ്. നഴ്സായിരുന്നു മാതാവ് ഏലിക്കുട്ടി. തുടർന്ന് സഹോദരങ്ങളും വിദേശ ത്ത് സ്‌ഥിര താമസമായി.

വീടും സ്‌ഥലവും അനാഥ മന്ദിരം അധികൃതർക്ക് കൈമാറാനുള്ള തീരുമാനത്തെ ഭാര്യ ലിഞ്ചു, മക്കളായ ജുവാൻ, ജസ്ലി എന്നിവരും പിന്തുണച്ചു.

വീടിൻ്റെയും സ്‌ഥലത്തിന്റെയും രേഖാ കൈമാറ്റവും താക്കോൽ ദാനവും ഇന്ന് പത്തനാപുരം എലിക്കാട്ടൂരിൽ ഗതാ ഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ സാന്നിധ്യത്തിൽ നടക്കുമെന്ന് ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!