ഐ.പി.സി യു.എ.ഇ റീജിയന്റെയും പുത്രിക സംഘടനകളുടെയും പ്രവർത്തന വർഷത്തിന് തുടക്കം
വാർത്ത: വിൻസി പി മാമൻ
ഷാർജ: ആത്മീയ ഉണർവിനും സഭയുടെ വളർച്ചയ്ക്കും സംഘടനകളുടെ സജീവമായ മുന്നേറ്റത്തിനും ഊന്നൽ നൽകി ഐ.പി.സി യു.എ.ഇ റീജിയന്റെയും പുത്രിക സംഘടനകളുടെയും സംയുക്ത പ്രവർത്തനോദ്ഘാടനം ഷാർജ വർഷിപ്പ് സെന്ററിൽ നടന്നു.
യു.എ.ഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് പ്രാർത്ഥിച്ച് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
റീജിയന്റെ പുതിയ ഭരണസമിതി അംഗങ്ങളെ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.എം. സാമുവൽ പരിചയപ്പെടുത്തി.
പി.വൈ.പി.എ, സൺഡേ സ്കൂൾ, വുമൺസ് ഫെലോഷിപ്പ് എന്നീ പുത്രിക സംഘടനകളുടെ പുതിയ ഭരണസമിതി അംഗങ്ങളെയും ചടങ്ങിൽ പരിചയപ്പെടുത്തി.
പി.വൈ.പി.എ പ്രസിഡന്റ് ഇവാ. റൂഫസ് ജേക്കബ്, സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ദിലു ജോൺ, വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ് സിസ്റ്റർ മേഴ്സി വിൽസൺ എന്നിവർ അതത് സംഘടനകളുടെ ഭരണസമിതി അംഗങ്ങളെ പരിചയപ്പെടുത്തി.
പുതിയ പ്രവർത്തന വർഷത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ ആത്മീയ, സാമൂഹിക, സംഘടനാ പ്രവർത്തനങ്ങളുടെ പദ്ധതികളും സമ്മേളനത്തിൽ അവതരിപ്പിച്ചു.
റീജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ സൈമൺ ചാക്കോ, പി.വൈ.പി.എ ജോയിന്റ് സെക്രട്ടറി ബ്രദർ റെയ്മോൻ ജോസഫ്, സൺഡേ സ്കൂൾ റീജിയൻ സെക്രട്ടറി ബ്രദർ സൈമൺ വർഗീസ്, വുമൺസ് ഫെലോഷിപ്പ് പ്രതിനിധി സിസ്റ്റർ ബീന സജി എന്നിവർ പ്രവർത്തനരേഖകൾ അവതരിപ്പിച്ചു.
യുവജനങ്ങളുടെയും കുട്ടികളുടെയും ആത്മീയ വളർച്ച, കുടുംബ ശാക്തീകരണം, സഭകളുടെ സജീവമായ മുന്നേറ്റം എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ നവീന പദ്ധതികൾ പ്രവർത്തനരേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാസ്റ്റർ ജോൺ വർഗീസിന്റെ നേതൃത്വത്തിൽ യു.എ.ഇ റീജിയൻ ക്വയർ സംഗീതശുശ്രൂഷ നിർവഹിച്ചു. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുത്തു.
ആത്മീയ ഉണർവിനും സഭയുടെയും പുത്രിക സംഘടനകളുടെയും വളർച്ചയ്ക്കും പുതിയ ദിശാബോധം നൽകുന്ന പ്രവർത്തന വർഷത്തിനാണ് സമ്മേളനം തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ