ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൌണ്ടുകള്‍ വഴി
തിരുവനന്തപുരം: തൊഴില്‍ വകുപ്പിനു കീഴിലെ 16 ക്ഷേമനിധി ബോര്‍ഡുകളിലൂടെ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഇനി ആധാര്‍ അധിഷ്ഠിതമായിരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം (എഐഐഎസ്) സോഫ്റ്റ്വെയറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.
ഇനി മുതല്‍ ആനുകൂല്യങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൌണ്ടുകള്‍ വഴിയാണ് വിതരണം ചെയ്യുക. ഇത് ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിവാക്കാന്‍ സഹായിക്കും.
എഐഐഎസ് സോഫ്റ്റ്വെയറില്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള 15 ക്ഷേമനിധി ബോര്‍ഡുകളിലെയും അംഗങ്ങള്‍ക്ക് ആധാര്‍ അധിഷ്ഠിത സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.
തൊഴിലാളികള്‍ക്ക് സ്വന്തമായോ അക്ഷയകേന്ദ്രം, ക്ഷേമനിധി ബോര്‍ഡ് ഓഫീസുകള്‍ എന്നിവ വഴിയോ സോഫ്റ്റ്വെയറില്‍ വിവരങ്ങള്‍ പുതുക്കാനും തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ