യേശു ജനിച്ച സ്ഥലത്ത് 33 വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിസ്ത്യന്‍ ജനസംഖ്യ 80 ശതമാനം; ഇന്ന് വെറും 7 ശതമാനം
പലസ്തീന്‍ അതോറിട്ടി (പിഎ) ഭരണത്തിന്‍ കീഴില്‍ ജീവിക്കുന്ന ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ നേരിടുന്ന കടുത്ത പീഢനങ്ങള്‍ പ്രദേശങ്ങളില്‍നിന്നും ക്രൈസ്തവര്‍ അപ്രത്യക്ഷമാക്കുവാന്‍ ഇടയാക്കുന്നതായി റിപ്പോര്‍ട്ട്.
യേശുക്രിസ്തുവിന്റെ ജന്മ സ്ഥലമായി ബൈബിളില്‍ വിവരിക്കുന്ന ബേത്ലഹേമില്‍നിന്നും ക്രൈസ്തവ സമൂഹം പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഭീഷണി, മതപരമായ നിയന്ത്രണങ്ങള്‍, സാമ്പത്തിക സമ്മര്‍ദ്ദം എന്നിവ ക്രിസ്ത്യന്‍ കുടുംബങ്ങളെ ബേത്ലഹേമില്‍നിന്നും പുറത്താക്കപ്പെടാന്‍ കാരണമാകുന്നതായി പറയപ്പെടുന്നു.
1993-ലെ യിസ്രായേല്‍ പിഎല്‍ഒ ഓസ്ളോ ഉടമ്പടിക്കു മുമ്പ് ബേത്ലഹേമിലെ ക്രിസ്ത്യന്‍ ജനസംഖ്യ 80 ശതമാനം ആയിരുന്നതില്‍നിന്ന് ഇന്ന് അത് വെറും 7 ശതമാനം ആയി ചുരുങ്ങിയെന്ന് യെരുശലേം സെന്റര്‍ ഫോര്‍ അപ്ളൈഡ് പോളിസിയിലെ ഗവേഷകനായ ഏലിയാസ് സറീന ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 154 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ബേത്ലഹേം വിട്ടു പോയി. പ്രതികാരം ഭയന്ന് ഇവിടെയുള്ള മറ്റുള്ളവര്‍ പരസ്യമായി അഭിപ്രായം പറയാന്‍ മടിക്കുന്നതായും സറീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.