മ്യാന്‍മര്‍ സൈന്യം രണ്ട് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ തകര്‍ത്തു
മ്യാന്‍മറില്‍ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധം തുടരുന്നതിനിടയില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ സൈനിക ഭരണകൂടം രണ്ട് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ തകര്‍ത്തു.
ഒക്ടോബര്‍ 9-ന് ചിന്‍ സംസ്ഥാനത്തെ മിന്‍ഡാറ്റിലുള്ള ഒരു പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍ സൈനിക യുദ്ധ വിമാനങ്ങള്‍ ബോംബെറിഞ്ഞ് കെട്ടിടം തകര്‍ത്തു.
മൂന്നു ദിവസത്തിനുശേഷം കച്ചിന്‍ സ്റ്റേറ്റിലെ ഭമേയ്ക്ക് സമീപമുള്ള ഹിംഗ്നാന്‍ കച്ചിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചും ചുറ്റുമുള്ള വീടുകളും സൈന്യം കത്തിച്ചു.
സംഭവത്തില്‍ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് അപലപിച്ചു. വംശീയ പ്രതിരോധ ഗ്രൂപ്പുകള്‍ക്കെതിരായ സൈനിക നടപടികളുടെ ലക്ഷ്യങ്ങളായി ചര്‍ച്ചുകള്‍ വര്‍ദ്ധിച്ചു വരുന്നതായി മുന്നറിയിപ്പ് നല്‍കി.
സായുധ പ്രതിപക്ഷ സേനയുമായുള്ള ബന്ധത്തില്‍ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ശിക്ഷിക്കപ്പെടുന്നുവെന്നും ഷെല്‍ട്ടറുകള്‍, സ്കൂളുകള്‍,
മാനുഷിക സഹായ കേന്ദ്രങ്ങള്‍ എന്നിവയായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെടുന്നുവെന്നും സിഎസ് ഡബ്ളിയു ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.