ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്, കുവൈറ്റ് റീജിയൻ വാർഷിക കൺവെൻഷൻ 2026
കുവൈറ്റ് സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്, കുവൈറ്റ് റീജിയൻ വാർഷിക കൺവെൻഷൻ 2026 കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ വച്ച് നവംബർ 11 ബുധനാഴ്ച്ച മുതൽ 13 വെള്ളിയാഴ്ച്ച വരെ എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും.
നവംബർ 13 വെള്ളിയാഴ്ച്ച രാവിലെ 6.30 മണിക്ക് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്, കുവൈറ്റ് റീജിയൻ സംയുക്ത ആരാധനയും ഉണ്ടായിരിക്കും.
സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ സെമിനാരി പ്രിൻസിപ്പളുമായ ബഹുമാനപ്പെട്ട പ്രിയ കർത്തൃദാസൻ പാസ്റ്റർ നോബിൾ ജേക്കബ് ഈ കൺവെൻഷനിലെ മുഖ്യ പ്രഭാഷകനായിരിക്കും.
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്, കുവൈറ്റ് റീജിയൻ സംയുക്ത ക്വയർ ഈ ദിവസങ്ങളിലെ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ രഞ്ചി എം ജോൺ (റീജിയൻ പ്രസിഡന്റ് 69941518), പാസ്റ്റർ ബിജു ജോൺ, റീജിയൻ വൈസ് പ്രസിഡന്റ് 66241942), പാസ്റ്റർ സൈമൺ ജോസഫ്, റീജിയൻ വൈസ് പ്രസിഡന്റ് 97157635), ബ്രദർ എം റ്റി എബ്രഹാം (റീജിയൻ സെക്രട്ടറി 66803905), ബ്രദർ ഷാജി വി എം (റീജിയൻ പബ്ലിസിറ്റി കൺവീനർ 66788683).
കുവൈറ്റിലുള്ള എല്ലാ മലയാളീ ക്രൈസ്തവ വിശ്വാസികളെയും ഈ മീറ്റിംഗിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവ നാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.
ഈ മീറ്റിംഗിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
വാഹന ക്രമീകരണത്തിന് വേണ്ടി ബ്രദർ അനീഷ് മാത്യു (66063870), ബ്രദർ റോയ് ജോസഫ് (65061771), ബ്രദർ സിജു വി ജോർജ് (66518520) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.