ഒറ്റ റിംഗ് മിസ്ഡ് കോള്‍ കണ്ടാല്‍ ഉടന്‍ തിരിച്ചു വിളിക്കരുത്! തട്ടിപ്പായിരിക്കാം
ഫോണില്‍ ഒരു മിസ്ഡ് കോള്‍ വന്നാല്‍ തിരിച്ചു വനിളിക്കാത്തവരില്ല. പരിചയക്കാരുടെ നമ്പരാണെങ്കില്‍ കുഴപ്പമില്ല.
എന്നാല്‍ അപരിചിതമായ നമ്പരില്‍ ഒറ്റ റിംഗ് മിസ്ഡ് കോളാണെങ്കില്‍ സൂക്ഷിക്കേണ്ടതാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജപ്പാനില്‍ ഉല്‍ഭവിച്ച ഒരു തട്ടിപ്പാണ് വണ്‍ റിംഗ് മിസ്ഡ് കോള്‍. അതായത് ഒരു റിംഗ് അടിച്ചയുടന്‍ തന്നെ കട്ടാകുന്നു.
ആരാണ് വിളിച്ചതെന്നറിയുവാനുള്ള ആകാംഷയെയാണ് തട്ടിപ്പുകാര്‍ മുതലെടുപ്പു നടത്തുന്നത്. ഫോണ്‍ തട്ടിപ്പുകാര്‍ ഓട്ടോ ഡയലറുകള്‍ ഉപയോഗിച്ച് നിരവധി നമ്പരുകളിലേക്ക് ഒരേ സമയം കോളുകള്‍ ചെയ്യും. ഒരു റിംഗ് അടിച്ചയുടന്‍ കട്ട് ചെയ്യുകയും ചെയ്യുന്നു.
ഈ നമ്പരുകളിലേക്ക് തിരികെ വിളിച്ചാല്‍ അത് ഒരു അന്താരാഷ്ട്ര പ്രീമിയം റേറ്റ് സേവനത്തിലേക്കാണ് കണക്ട് ചെയ്യപ്പെടുക.
കോണ്‍ടാക്റ്റ് ചെയ്ത ഉടന്‍ തന്നെ വലിയൊരു തുക അക്കൌണ്ടില്‍നിന്നും ഈടാക്കപ്പെടും. തുടര്‍ന്ന് കൂടാതെ ഫോണില്‍ ലൈവില്‍ എടുത്ത ഓരോ മിനിറ്റിലും വലിയ തുക ഫീസായി ഈടാക്കുകയും ചെയ്യും.
ഉടന്‍ ഫോണ്‍ കട്ട് ചെയ്താല്‍ പോലും ആദ്യ കണക്ഷന്‍ ചാര്‍ജ്ജ് നഷ്ടപ്പെടും എന്നതാണ് വാസ്തവം.
ട്രൂ കോളറിന്റെ കണക്കുകള്‍ പ്രകാരം 2021 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ അമേരിക്കക്കാര്‍ക്ക് മാത്രം ടെലികോം തട്ടിപ്പിലൂടെ 29.8 ബില്യണ്‍ ഡോളറാണ് നഷ്ടപ്പെട്ടത്.
അതിനായി ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടതായ കാര്യം, പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് ഒറ്റ റിംഗ് വന്നു കട്ടായാല്‍ യാതൊരു കാരണവശാലും തിരിച്ചു വിളിക്കരുത്.
അത്യാവശ്യ കാര്യമാണെങ്കില്‍ അവര്‍ വീണ്ടും വിളിക്കുകയോ വോയ്സ് മെസേജ് ഇടുകയോ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.