ബംഗാളില്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നേരെ ആക്രമണവും ഘര്‍വാപസി ഭീഷണിയും
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ പശ്ചിമമേദിനിപൂര്‍ ജില്ലയില്‍ മൂന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിച്ച് ഘര്‍വാപസി (മതംമാറ്റല്‍) ചടങ്ങുകള്‍ക്ക് വിധേയമാക്കുകയും ചെയ്തതായി പ്രദേശത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ഉപദ്രവിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 18,19,20 തീയതികളിലാണ് കുടുംബങ്ങള്‍ക്കു നേരെ അതിക്രമമുണ്ടായത്.
19-ന് ഇരകളെ ദുര്‍ഗ്ഗാ പൂജ പന്തലില്‍ നിര്‍ബന്ധിച്ചു കൊണ്ടുപോയി അഞ്ജലി അര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചു.
20-ാം തീയതിയാണ് സംഭവം പുറത്തറിഞ്ഞത്. ഒരു കുടുംബത്തിന്റെ വീട്ടിലെത്തിയ ബജ്റംഗ്ദള്‍ സംഘം ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു.
വിസമ്മതിച്ചതോടെ സംഘം ആക്രമണം അഴിച്ചുവിട്ടു. ക്രൂരമായ മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ബോധരഹിതയായി വീണു.
കേസ് ഏറ്റെടുത്തിട്ടുള്ള അഭിഭാഷകന്‍ പറഞ്ഞു. ചന്ദ്രകോണ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഈ പ്രദേശത്തെ മൂന്നു കുടുംബങ്ങളാണ് ആക്രമണത്തിനിരയായത്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.