പാസ്റ്റർ സ്റ്റീഫൻ വർഗ്ഗീന്റെ യാത്രയയപ്പു യോഗം ജൂൺ -27 ശനിയാഴ്ച

പാസ്റ്റർ സ്റ്റീഫൻ വർഗ്ഗീന്റെ യാത്രയയപ്പു യോഗം  ജൂൺ -27 ശനിയാഴ്ച
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ സ്റ്റീഫൻ വർഗ്ഗീന്റെ യാത്രയയപ്പു യോഗം ജൂൺ -27 ശനിയാഴ്ച വാർത്ത: പ്രസാദ് തീയാടിക്കൽ ഡാളസ്‌ : ശാരോൻ ഫെല്ലോഷിപ്പ് ചർച് ഓഫ് ഡാളസിലെ സീനിയർ പാസ്റ്ററായി കഴിഞ്ഞ അഞ്ചു വർഷക്കാ...

പാസ്റ്റർ സ്റ്റീഫൻ വർഗ്ഗീന്റെ യാത്രയയപ്പു യോഗം ജൂൺ -27 ശനിയാഴ്ച
വാർത്ത: പ്രസാദ് തീയാടിക്കൽ

ഡാളസ്‌ : ശാരോൻ ഫെല്ലോഷിപ്പ് ചർച് ഓഫ് ഡാളസിലെ സീനിയർ പാസ്റ്ററായി കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കി,

പുതിയ ചുമതലയിലേക്ക് കടന്നുപോകുന്ന പാസ്റ്റർ സ്റ്റീഫൻ വർഗീസിന്റെ യാത്രയയപ്പു യോഗം ജൂൺ -27 ശനിയാഴ്ച വൈകുന്നേരം 6.30 നു ശാരോൻ ഇവന്റ് സെന്ററിൽ വെച്ച് നടത്തുന്നു.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് കഴിഞ്ഞ അഞ്ചു വർഷക്കാലം സ്തുത്യർഹമായ നേതൃത്വം നൽകിയ പാസ്റ്റർ സ്റ്റീഫനെയും കുടുംബത്തെയും സഭ നന്ദിയോടെ സ്‌മരിക്കുന്നു.

ശാരോൻ ഇവന്റ് സെന്ററിന്റെ ഡെഡിക്കേഷൻ സർവീസ് നടക്കുവാൻ ഇടയായത് പാസ്റ്ററുടെ ശുശ്രുഷാ കാലയളവിലാണ്. PYCD പ്രസിഡന്റ് ആയും ശാരോൻ ഫാമിലി കോൺഫെറെൻസിന്റെ കൺവീനറായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഭാ പരിപാലനത്തിൽ പുതിയ ഉയരങ്ങളിലേക്ക് പോകുന്ന പാസ്റ്റർക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നൂ.

കാലിഫോണിയായിൽ നിന്നും പാസ്റ്റർ സാബു ശമുവേൽ സഭയുടെ പുതിയ പാസ്റ്ററായി ജൂൺ 28 ഞായറാഴ്ച ചുമതല ഏൽക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!