കടുകു മണിയോളം വലിപ്പം; പറക്കും മൈക്രോചിപ്പ് വികസിപ്പിച്ച് ഗവേഷകര്‍

കടുകു മണിയോളം വലിപ്പം; പറക്കും മൈക്രോചിപ്പ് വികസിപ്പിച്ച് ഗവേഷകര്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കടുകു മണിയോളം വലിപ്പം; പറക്കും മൈക്രോചിപ്പ് വികസിപ്പിച്ച് ഗവേഷകര്‍ വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യ നിര്‍മ്മിതമായ പറക്കാന്‍ കഴിയുന്ന ചെറിയ വസ്തു നിര്‍മ്മിച്ച് ഗവേഷകര...

കടുകു മണിയോളം വലിപ്പം; പറക്കും മൈക്രോചിപ്പ് വികസിപ്പിച്ച് ഗവേഷകര്‍

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യ നിര്‍മ്മിതമായ പറക്കാന്‍ കഴിയുന്ന ചെറിയ വസ്തു നിര്‍മ്മിച്ച് ഗവേഷകര്‍.

മൈക്രോ ഫ്ളൈയര്‍ എന്നറിയപ്പെടുന്ന ഒരു പറക്കും മൈക്രോ ചിപ്പാണ് സവിശേഷ വസ്തു.

ഒരു കടുകുമണിയോളം മാത്രം വലിപ്പമുള്ള ഈ മൈക്രോ ചിപ്പ് വികസിപ്പിച്ചത് അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്. ഒരു സാധാരണ ഉറുമ്പിനേക്കാള്‍ ചെറുത്.

മോട്ടറോ എഞ്ചിനോ ഒന്നും ഇല്ലെങ്കിലും ഹെലികോപ്റ്ററുകളിലേതുപോലുള്ള സവിശേഷമായ പ്രൊപ്പല്ലര്‍ ആണ് ഈ മൈക്രോ ചിപ്പിനെ പറക്കാന്‍ സഹായിക്കുന്നത്.

ഹെലികോപ്റ്റര്‍ വായുവില്‍ സഞ്ചരിക്കുന്നത് എങ്ങനെയാണോ അങ്ങനെയാണ് ഈ മൈക്രോ ചിപ്പിന്റെയും സഞ്ചാരം.

വായു മലിനീകരണവും വായുവിലൂടെ പകരുന്ന രോഗങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ ഈ ഇത്തിരി കുഞ്ഞന്‍ മൈക്രോചിപ്പിനു സാധിക്കും.

തീരെ ചെറിയ സെന്‍സറുകള്‍, പവര്‍സപ്ളൈകള്‍, വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ആന്റിന, മെമ്മറി ഡേറ്റ എന്നിവയാണ് മൈക്രോ ചിപ്പിനുള്ളിലുള്ളത്.
https://youtu.be/ug0s2Mtq4Ck?si=NQA4Ulea5HPvj-lo

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!