മിശിഹാ പാച്ചിന്റെ പേരിലല്ല സൈനികനെ ശിക്ഷിച്ചത്, അച്ചടക്ക ലംഘനത്തിനെന്ന് ഐഡിഎഫ്

മിശിഹാ പാച്ചിന്റെ പേരിലല്ല സൈനികനെ ശിക്ഷിച്ചത്, അച്ചടക്ക ലംഘനത്തിനെന്ന് ഐഡിഎഫ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മിശിഹാ പാച്ചിന്റെ പേരിലല്ല സൈനികനെ ശിക്ഷിച്ചത്, അച്ചടക്ക ലംഘനത്തിനെന്ന് ഐഡിഎഫ് യെരുശലേം: സൈനികനെ ശിക്ഷിച്ചത് മിശിഹാ പാച്ച് ധരിച്ചതിനല്ല, മറിച്ച് അച്ചടക്ക ലംഘനത്തിനായിരുന്നെന്നാണ...

മിശിഹാ പാച്ചിന്റെ പേരിലല്ല സൈനികനെ ശിക്ഷിച്ചത്, അച്ചടക്ക ലംഘനത്തിനെന്ന് ഐഡിഎഫ്

യെരുശലേം: സൈനികനെ ശിക്ഷിച്ചത് മിശിഹാ പാച്ച് ധരിച്ചതിനല്ല, മറിച്ച് അച്ചടക്ക ലംഘനത്തിനായിരുന്നെന്നാണ് യിസ്രായേല്‍ പ്രതിരോധ സേന ബുധനാഴ്ച വ്യക്തമാക്കിയത്.

തനിക്ക് ലഭിച്ച 3 മാസത്തെ ജയില്‍ശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സൈനികന്റെ നടപടിയിലാണ് ഐഡിഎഫ് വിശദീകരണം നടത്തിയത്.

സൈനികനെ വിചാരണ ചെയ്തത് അച്ചടക്ക ലംഘനം നടത്തിയ കുറ്റത്തിനാണ്. വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട കുറ്റത്തിനല്ല.

സൈനിക അച്ചടക്ക ചട്ടങ്ങള്‍ അനുസരിച്ച് കേണല്‍ പദവിയിലുള്ള ഒരു മുതിര്‍ന്ന ജുഡീഷ്യല്‍ ഉദ്യോഗസ്ഥന് അത്തരമൊരു കുറ്റത്തിന് 30 ദിവസം വരെ സൈനിക തടവ് ശിക്ഷ നല്‍കാന്‍ അധികാരമുണ്ട്.

സൈനികന്റെ നിയമ പ്രതിനിധി സമര്‍പ്പിച്ച അപ്പീലിനു ഐഡിഎഫ് നേരിട്ടു മറുപടി നല്‍കി.

ഐഡിഎഫ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞ മിശിഹ എന്ന അടയാളം പതിച്ച യൂണിഫോം ധരിച്ചതിന് ഒരു സൈനികന് 30 ദിവസത്തെ സൈനിക തടവിന് ശിക്ഷിച്ചത് വാര്‍ത്തയായതിനെത്തുടര്‍ന്നാണ് ഐഡിഎഫിന്റെ വിശദീകരണം.
https://youtu.be/SV0rEuZum38?si=PUduKigiX7gRjQkD

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!