അറേബ്യൻ കടലിൽ അമേരിക്കൻ ഹെലികോപ്റ്റർ തകർന്നു വീണു; ഒരു സൈനികനെ കാണാതായി

അറേബ്യൻ കടലിൽ അമേരിക്കൻ ഹെലികോപ്റ്റർ തകർന്നു വീണു; ഒരു സൈനികനെ കാണാതായി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അറേബ്യൻ കടലിൽ അമേരിക്കൻ ഹെലികോപ്റ്റർ തകർന്നു വീണു; ഒരു സൈനികനെ കാണാതായി പി പി ചെറിയാൻ വാഷിംഗ്ടൺ: അറേബ്യൻ കടലിൽ യു.എസ്. നാവികസേനയുടെ ഹെലികോപ്റ്റർ അടിയന്തിരമായി കടലിലിറക്കുന്നതിന...

അറേബ്യൻ കടലിൽ അമേരിക്കൻ ഹെലികോപ്റ്റർ തകർന്നു വീണു; ഒരു സൈനികനെ കാണാതായി
പി പി ചെറിയാൻ

വാഷിംഗ്ടൺ: അറേബ്യൻ കടലിൽ യു.എസ്. നാവികസേനയുടെ ഹെലികോപ്റ്റർ അടിയന്തിരമായി കടലിലിറക്കുന്നതിനിടെ തകർന്നു വീണു.

ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് ജീവനക്കാരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും കാണാതായ നാലാമത്തെ സൈനികനായി തിരച്ചിൽ തുടരുകയാണെന്നും യു.എസ്. നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡ് അറിയിച്ചു.

യു.എസ്.എസ്. ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് എന്ന യുദ്ധക്കപ്പലിലെ MH-60S സീ ഹോക്ക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

രക്ഷപ്പെടുത്തിയ മൂന്ന് സൈനികരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഹെലികോപ്റ്റർ ശത്രുക്കളുടെ ആക്രമണത്തിൽ തകർന്നതാണെന്നതിന് യാതൊരു സൂചനയുമില്ലെന്ന് സൈന്യം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!