ചർച്ച് ഓഫ് ഗോഡ് ലോകസംഗമം ജൂലൈ 27-31 വരെ ഫ്ലോറിഡയിൽ

ചർച്ച് ഓഫ് ഗോഡ് ലോകസംഗമം ജൂലൈ 27-31 വരെ ഫ്ലോറിഡയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ചർച്ച് ഓഫ് ഗോഡ് ലോകസംഗമം ജൂലൈ 27-31 വരെ ഫ്ലോറിഡയിൽ ഓർലാന്റോ : 2026 ജൂലൈ 27-31 തീയതികളിൽ ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള ഓറഞ്ച് കൗണ്ടി കൺവെൻഷൻ സെന്ററിൽ വെച്ച് ചർച്ച് ഓഫ് ഗോഡിന്റെ 80-ാ...

ചർച്ച് ഓഫ് ഗോഡ് ലോകസംഗമം ജൂലൈ 27-31 വരെ ഫ്ലോറിഡയിൽ

ഓർലാന്റോ : 2026 ജൂലൈ 27-31 തീയതികളിൽ ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള ഓറഞ്ച് കൗണ്ടി കൺവെൻഷൻ സെന്ററിൽ വെച്ച് ചർച്ച് ഓഫ് ഗോഡിന്റെ 80-ാമത് ഇന്റർനാഷണൽ ജനറൽ അസംബ്ലി നടക്കുന്നു.

GA -26 എന്ന പേരിൽ അറിയപ്പെടുന്ന ഈ സമ്മേളനത്തിൽ 195 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദൈവസഭകളിൽനിന്നുള്ള അരലക്ഷത്തോളം വരുന്ന പ്രതിനിധികളാണ് വിവിധ ഘട്ടങ്ങളിൽ പങ്കെടുക്കുന്നത്.

ജൂലൈ 28-ന് ഔദ്യോഗിക ബിസിനസ് സെഷനോടെ ആരംഭിച്ച് ഒരു ദശാബ്ദത്തിനിടെ ആദ്യമായി ജനറൽ അസംബ്ലിയിലേക്ക് തിരിച്ചെത്തുന്ന ടീൻ ടാലന്റ് മത്സരങ്ങളും (കൗമാര പ്രതിഭാ മത്സരങ്ങൾ) പ്രത്യേക ആരാധനാ യോഗങ്ങൾ, വിവിധ ശുശ്രൂഷാ സമ്മേളനങ്ങൾ, യുവജന പരിപാടികൾ, എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

എല്ലാ ഷെഡ്യൂളുകളും ചർച്ച് ഓഫ് ഗോഡ് യൂത്ത് ഡിസൈപ്പിൾഷിപ്പ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും.

1906-ൽ, വടക്കൻ കരോലിനയിൽ മഞ്ഞുവീഴ്ചയുള്ള ഒരു ജനുവരി ദിനത്തിൽ, ചർച്ച് ഓഫ് ഗോഡ് ജനറൽ അസംബ്ലിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനായി ഏകദേശം രണ്ട് ഡസൻ പ്രതിനിധികൾ ഒത്തുകൂടി ആരംഭിച്ച സംവിധാനം അമേരിക്കയുടെ വിവിധ സംസ്ഥാങ്ങളിൽ നടന്നുവരുന്നു.

ജനറൽ ഓവർസീയർ തുടങ്ങി സഭകളുടെ സഭയുടെ ഉന്നതാധികാര സമിതിയുടെയും തെരഞ്ഞെടുപ്പുകളും നിയമനങ്ങൾക്കും ഈ സമ്മേളനം സാക്ഷിയാകും.
ജൂലൈ 31-ന് ആരാധനയോടെ സമാപിക്കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!