രക്ത സാമ്പിള്‍ ഇല്ലാതെ ഷുഗര്‍ ലെവല്‍ അറിയാവുന്ന സ്മാര്‍ട്ട് വാച്ച് വികസിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി

രക്ത സാമ്പിള്‍ ഇല്ലാതെ ഷുഗര്‍ ലെവല്‍ അറിയാവുന്ന സ്മാര്‍ട്ട് വാച്ച് വികസിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
രക്ത സാമ്പിള്‍ ഇല്ലാതെ ഷുഗര്‍ ലെവല്‍ അറിയാവുന്ന സ്മാര്‍ട്ട് വാച്ച് വികസിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി ദോഹ: രക്ത സാമ്പിള്‍ എടുക്കാതെതന്നെ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് അറിയാന്...

രക്ത സാമ്പിള്‍ ഇല്ലാതെ ഷുഗര്‍ ലെവല്‍ അറിയാവുന്ന സ്മാര്‍ട്ട് വാച്ച് വികസിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി

ദോഹ: രക്ത സാമ്പിള്‍ എടുക്കാതെതന്നെ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് അറിയാന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത സ്മാര്‍ട്ട് വാച്ച് വികസിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി.

തുടര്‍ച്ചയായി വിരല്‍കുത്തി രക്തമെടുക്കുന്ന പരമ്പരാഗത രീതികളില്‍നിന്ന് വ്യത്യസ്തമാര്‍ന്നതാണ് പുതിയ സാങ്കേതിക വിദ്യ.

എഐയുടെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാവുന്ന ഗ്ളൂക്കോവാച്ച് സ്മാര്‍ട്ട് വാച്ച് ആണ് വികസിപ്പിച്ചെടുത്തത്.

ആരോഗ്യ മേഖലയില്‍ നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. ഖാലിദ് അബു അല്‍ സൌദിന്റെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് ഉപകരണം വികസിപ്പിച്ചെടുത്തത്.

ഹൃദയമിടിപ്പ്, രക്ത സമ്മര്‍ദ്ദം തുടങ്ങിയ ശാരീരിക സൂചകങ്ങളും വ്യക്തി വിവരങ്ങളും ഡെമോഗ്രാഫിക് ഡേറ്റയും എഐ സാങ്കേതിക വിദ്യയിലൂടെ വിശകലനം ചെയ്താണ് ഗ്ളൂക്കോവാച്ച് രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!