കുട്ടികളില്‍ മന്ത്രവാദം അടിച്ചേല്‍പ്പിക്കുവാന്‍ സാദ്ധ്യത: ഡിസ്നിയുടെ കോവന്‍ അക്കാദമി പരമ്പരയ്ക്കെതിരെ മുന്നറിയിപ്പ്

കുട്ടികളില്‍ മന്ത്രവാദം അടിച്ചേല്‍പ്പിക്കുവാന്‍ സാദ്ധ്യത: ഡിസ്നിയുടെ കോവന്‍ അക്കാദമി പരമ്പരയ്ക്കെതിരെ മുന്നറിയിപ്പ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കുട്ടികളില്‍ മന്ത്രവാദം അടിച്ചേല്‍പ്പിക്കുവാന്‍ സാദ്ധ്യത: ഡിസ്നിയുടെ കോവന്‍ അക്കാദമി പരമ്പരയ്ക്കെതിരെ മുന്നറിയിപ്പ് കുട്ടികളിലും കൌമാരക്കാരിലും മന്ത്രവാദം അടിച്ചേല്‍പ്പിക്കുവാന്...

കുട്ടികളില്‍ മന്ത്രവാദം അടിച്ചേല്‍പ്പിക്കുവാന്‍ സാദ്ധ്യത: ഡിസ്നിയുടെ കോവന്‍ അക്കാദമി പരമ്പരയ്ക്കെതിരെ മുന്നറിയിപ്പ്

കുട്ടികളിലും കൌമാരക്കാരിലും മന്ത്രവാദം അടിച്ചേല്‍പ്പിക്കുവാന്‍ സാദ്ധ്യതയുള്ള ഡിസ്നിയുടെ വരാനിരിക്കുന്ന കോവന്‍ അക്കാദമിയ്ക്കെതിരെ കണ്‍സര്‍വേറ്റീവ് അഭിഭാഷക ഗ്രൂപ്പായ വണ്‍ മില്യണ്‍ മോംസ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

പിജി-വി പരമ്പര ഒക്ടോബര്‍ 1-ന് ഫ്രീ ഫ്രം ചാനലില്‍ പ്രീമിയര്‍ ചെയ്യുന്നു. സീസണിന്റെ ബാക്കി ഭാഗം ഒരു ദിവസത്തിനുശേഷം ഡിസ്നി പ്ളസ്, ഹുലു ഫ്രീ ഫ്രം ഓണ്‍ ഡിമാന്‍ഡ് എന്നിവയില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങും.

മന്ത്രവാദികളെയും യുദ്ധവീരന്മാരെയും മന്ത്വാദത്തെയും, മതേതര മൂല്യങ്ങളോടൊപ്പം യുവ പ്രക്ഷകരിലേക്ക് പ്രത്യേകിച്ച് ടീനേജുകളിലേക്കും കൌമാരക്കാരിലേക്കും തള്ളിവിടുന്ന ഡിസ്നിയുടെ ഒരു അജണ്ട ഈ പരമ്പര തുടരുന്നുണ്ടെന്ന് ഗ്രൂപ്പ് പറഞ്ഞു.

അവര്‍ ഷോയെ ഒരു യഥാര്‍ത്ഥ കൌമാര നാടകം എന്നു വിശേഷിപ്പിച്ചു. ബൈബിളില്‍ യെശയ്യാവ് 8:19-22, ആവര്‍ത്തനം 18:10-11 എന്നീ വേദഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഗ്രൂപ്പ് ഏതെങ്കിലും രൂപത്തിലുള്ള മന്ത്രവാദത്തില്‍ പങ്കെടുക്കുന്നതിനെതിരെയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കോപിക്കുന്ന പ്രശ്നങ്ങളുള്ള കൌമാരക്കാര്‍, മന്ത്രവാദിനി സഹോദരി ബന്ധം, കൌമാര പ്രണയം, രക്തദാഹികള്‍ എന്നിവരെയാണ് ഷോയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പ്ളാന്റ് പേരന്റ് ഹുഡ്ഡിന്റെ കടുത്ത പിന്തുണക്കാരിയായ ഒലീവിയ റൊഡ്രിഗോയുടെ ബ്രൂട്ടല്‍ എന്ന ഗാനത്തിലാണ് ടീസര്‍ ട്രെയിലര്‍ സജ്ജീകരിച്ചിരിക്കുന്നതെന്നും അതില്‍ പറയുന്നു.

ഡിസ്നിയെയോ കോവന്‍ അക്കാദമിയെയോ പിന്തുണയ്ക്കില്ല എന്ന് പ്രസ്താവിക്കുന്ന ഒരു പ്രതിജ്ഞയില്‍ ഒപ്പിടാന്‍ ഗ്രൂപ്പ് മാതാപിതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

പ്രതിജ്ഞയില്‍ ഒപ്പിട്ടതിനുശേഷം ഇമെയില്‍ വഴിയും സോഷ്യല്‍ മീഡിയായിലൂടെയും മുന്നറിയിപ്പ് പങ്കിടാനും പിന്തുണക്കാരോട് ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!