രണ്ടു കുട്ടികൾ പട്ടിണി കിടന്നു മരിച്ചു; അമ്മ അറസ്റ്റിൽ

രണ്ടു കുട്ടികൾ പട്ടിണി കിടന്നു മരിച്ചു; അമ്മ അറസ്റ്റിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
രണ്ടു കുട്ടികൾ പട്ടിണി കിടന്നു മരിച്ചു; അമ്മ അറസ്റ്റിൽ പി പി ചെറിയാൻ സൗത്ത് കരോലിന:സൗത്ത് കരോലിനയിൽ ഞെട്ടിപ്പിക്കുന്ന സംഭവം. ലഡ്സൺ പ്രദേശത്ത് ജസ്റ്റിൻ മേ എന്ന സ്ത്രീയുടെ ര...

രണ്ടു കുട്ടികൾ പട്ടിണി കിടന്നു മരിച്ചു; അമ്മ അറസ്റ്റിൽ
പി പി ചെറിയാൻ

സൗത്ത് കരോലിന:സൗത്ത് കരോലിനയിൽ ഞെട്ടിപ്പിക്കുന്ന സംഭവം.

ലഡ്സൺ പ്രദേശത്ത് ജസ്റ്റിൻ മേ എന്ന സ്ത്രീയുടെ രണ്ടു ചെറിയ പെൺകുട്ടികൾ പട്ടിണിയും നിർജലീകരണവും മൂലം ദാരുണമായി മരിച്ചു. 33 മാസം പ്രായമുള്ള എമറിയും, 15 മാസം പ്രായമുള്ള ഹാർലിയുമാണ് കൊല്ലപ്പെട്ടത്.

വീട്ടിലെത്തിയ പൊലീസിനോട് കഴിഞ്ഞ രണ്ടു ആഴ്ചകളായി താൻ കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്ന കാര്യം ഓർക്കുന്നില്ലെന്നാണ് അമ്മ ജസ്റ്റിൻ മേ മൊഴി നൽകിയത്.

പൊലീസ് എത്തിയപ്പോൾ ഇവർ വീടിന് പുറത്തു കരഞ്ഞുകൊണ്ട് അസംബന്ധങ്ങൾ പറഞ്ഞു നിൽക്കുകയായിരുന്നു. കുട്ടികളെ പട്ടിണിക്കിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് അറിയാമായിരുന്നെന്നും ഇവർ സമ്മതിച്ചു.

കുട്ടികളുടെ കൊലപാതക കുറ്റം ചുമത്തി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന അമ്മ സഹായം തേടണമെന്ന് കുട്ടികളുടെ പിതാവും ബന്ധുക്കളും നിരന്തരം അഭ്യർത്ഥിച്ചിരുന്നതായി ഫേസ്ബുക്ക് സന്ദേശങ്ങൾ വ്യക്തമാക്കുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!