ബുർഖ ധരിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തയാൾ അതേ വേഷത്തിൽ കോടതിയിലും ഹാജരായി
പി പി ചെറിയാൻ
ലണ്ടൻ: ബ്രിട്ടനിൽ പ്രതിഷേധത്തിനിടയിൽ മുഖം മറയ്ക്കാൻ ബുർഖ ധരിച്ച കേസിൽ അറസ്റ്റിലായ 76 കാരൻ, വിചാരണയ്ക്കും അതേ വേഷത്തിൽ കോടതിയിലെത്തി.
സൗതാംപ്ട്ടണിൽ നിന്നുള്ള ടിമോത്തി മില്ലറാണ് പോർട്ട്സ്മൗത്ത് മജിസ്ട്രേറ്റ് കോടതിയിൽ ബുർഖ ധരിച്ചെത്തിയത്.
12-ന് പോർട്ട്സ്മൗട്ടിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനിടയിലാണ് ഇയാൾ അറസ്റ്റിലായത്.
ഇസ്‌ലാം മതത്തെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് താൻ ബുർഖ ധരിച്ചതെന്നും, മതത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നും ഇയാൾ കോടതിയിൽ വാദിച്ചു.
കുറ്റക്കാരനാണോയെന്ന ചോദ്യത്തിന് 'കുറ്റക്കാരനല്ല' എന്ന് മറുപടി നൽകിയ ഇയാൾ കേസിൽ ഫെബ്രുവരി 16-ലേക്ക് വിചാരണ മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.